7.8 ശതമാനം വരെ പലിശ; സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് വര്‍ധിപ്പിച്ച് പിഎന്‍ബി

പ്രമുഖ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് സ്ഥിരനിക്ഷേപ പലിശനിരക്ക് വര്‍ധിപ്പിച്ചു
പഞ്ചാബ് നാഷണല്‍ ബാങ്ക്, ഫയല്‍ ചിത്രം
പഞ്ചാബ് നാഷണല്‍ ബാങ്ക്, ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് സ്ഥിരനിക്ഷേപ പലിശനിരക്ക് വര്‍ധിപ്പിച്ചു. രണ്ടുകോടിയില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്കാണ് ആകര്‍ഷകമാക്കിയത്. റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് വീണ്ടും വര്‍ധിപ്പിച്ചതിന്റെ ചുവടുപിടിച്ചാണ് ബാങ്കിന്റെ നടപടി.

ഒരു വര്‍ഷം കാലാവധിയുള്ള സ്ഥിരനിക്ഷേപത്തിന്റെ പലിശനിരക്ക് 6.75 ശതമാനത്തില്‍ നിന്ന് 6.8 ശതമാനമായി. മുതിര്‍ന്ന പൗരന്മാര്‍ക്ക് നിലവിലെ 7.25 ശതമാനത്തിന് പകരം 7.3 ശതമാനം പലിശ ലഭിക്കും. 80 വയസിന് മുകളിലുള്ളവര്‍ക്ക് 7.55 ശതമാനത്തില്‍ നിന്ന് 7.6 ശതമാനമാണ് പുതുക്കിയ നിരക്ക്. 

രണ്ടു വര്‍ഷത്തിന് മുകളില്‍ മൂന്ന് വര്‍ഷത്തില്‍ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് സാധാരണക്കാര്‍ക്ക് 6.75 ശതമാനമാണ് നിലവിലെ നിരക്ക്. ഇത് ഏഴുശതമാനമാക്കി ഉയര്‍ത്തി. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.5 ശതമാനം പലിശ ലഭിക്കും. 7.25 ശതമാനത്തില്‍ നിന്ന് ആണ് 7.5 ശതമാനമാക്കി ഉയര്‍ത്തിയത്. കൂടുതല്‍ പ്രായമായ സൂപ്പര്‍ സീനിയര്‍ കാറ്റഗറിയില്‍ വരുന്നവര്‍ക്ക് പലിശനിരക്ക് 7.55 ശതമാനത്തില്‍ നിന്ന് 7.8 ശതമാനമാക്കി പലിശനിരക്ക് ഉയര്‍ത്തി. 

666 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.75 ശതമാനം പലിശയാണ് നിലവില്‍ ലഭിക്കുന്നത്. ഇതില്‍ മാറ്റമില്ല. 80 വയസിന് മുകളില്‍ പ്രായമായവര്‍ക്ക് എട്ടിന് മുകളിലാണ് പലിശ. നിലവിലെ 8.05 ശതമാനത്തില്‍ തന്നെ തുടരും. വിവിധ കാലാവധിയിലുള്ള മറ്റു സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കിലും മാറ്റമുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com