ജീവനക്കാരന്‍ തന്നെ സിഇഒ; അപൂര്‍വം; വേറിട്ടൊരു നിയമനവുമായി കമ്പനി

ജീവനക്കാരനെ സിഇഒ ആയി നിയമിച്ച് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സിയായ ഹാരിസ് & കോ
റിസ്വാന്‍ റംസാന്‍
റിസ്വാന്‍ റംസാന്‍

ജീവനക്കാരനെ സിഇഒ ആയി നിയമിച്ച് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സിയായ ഹാരിസ് & കോ. ഹാരിസ് & കോ അക്കാദമിയുടെ സിഇഒയും സഹസ്ഥാപകനുമായി റിസ്വാന്‍ റംസാനെയാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി നിയമിച്ചത്. 

ക്രിയേറ്റീവ് സ്ട്രാറ്റജിസ്റ്റും പോഡ്കാസ്റ്ററുമായിരുന്ന റിസ്വാന്‍ റംസാന്‍ ഹാരിസ്&കോയില്‍ ചുരുങ്ങിയ കാലത്തിനിടെ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. 2021ല്‍ എജുക്കേറ്ററും കണ്ടന്റ് ക്രിയേറ്ററുമായാണ് റിസ്വാന്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത്.  മലയാളത്തിലെ സെല്‍ഫ് ഇംപ്രൂവ്‌മെന്റ്  വിദ്യാഭ്യാസ പോഡ്കാസ്റ്റും ഇദ്ദേഹം നല്‍കിവരുന്നു.

'ഞാന്‍ വിദ്യാഭ്യാസത്തോട് എപ്പോഴും അഭിനിവേശമുള്ള ആളാണ്, വ്യവസായങ്ങളുടെയും തൊഴിലവസരങ്ങളുടെയും ആവശ്യകതകള്‍ക്ക് അനുയോജ്യമായ രീതിയില്‍ നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വിപ്ലവമുണ്ടാക്കാനാണ് ആഗ്രഹം. വിദ്യാര്‍ത്ഥികളുടെയും ഞങ്ങള്‍ സേവിക്കുന്ന സമൂഹത്തിന്റെയും ജീവിതത്തില്‍ നല്ല സ്വാധീനം ചെലുത്തണമെന്ന കാഴ്ചപ്പാടാണ് കമ്പനിക്കുള്ളത്. ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം നല്‍കാനും ഞങ്ങളുടെ വിദ്യാര്‍ത്ഥികളെ അവരുടെ പൂര്‍ണ്ണമായ കഴിവില്‍ എത്തിക്കാനും സഹായിക്കുന്ന ഒരു ടീമിനെ നയിക്കാനുള്ള അവസരം ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു', നേട്ടത്തെക്കുറിച്ച് റിസ്‌വാന്‍ പറഞ്ഞു.

'ഞങ്ങളുടെ അക്കാദമിയുടെ സിഇഒയായും സഹസ്ഥാപകനായും നയിക്കാന്‍ റിസ്വാനെ സ്വാഗതം ചെയ്യുന്നതോടെ ഒരു പുതിയ അധ്യായം ആരംഭിക്കുന്നു. അദ്ദേഹത്തിന്റെ തന്ത്രപരമായ വീക്ഷണത്തിന്റെയും ഭാവനാത്മക ചിന്തയുടെയും കൂട്ട് ഞങ്ങളുടെ ടീമിന് ഒരു പുതിയ തിളക്കം നല്‍കുന്നു. അസാധാരണമായ നേതൃപാടവവും അമൂല്യമായ വ്യവസായ പരിചയവുമുള്ള അദ്ദേഹം, അറിവിന്റെയും വൈദഗ്ധ്യത്തിന്റെയും വിളക്കുമാടമായി ഞങ്ങളോടൊപ്പം ചേരുന്നു. അദ്ദേഹത്തോടൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്, വിജയത്തിലേക്കും വളര്‍ച്ചയിലേക്കും ഞങ്ങള്‍ കുതിക്കും. ആവേശകരമായ ഭാവിയാണ് ഞങ്ങളെ കാത്തിരിക്കുന്നത്'', ഹാരിസ്& കോ ഡയറക്ടര്‍ ഹാരിസ് അബൂബക്കര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com