ബ്ലൂടിക് അക്കൗണ്ടിലെ പേരും ചിത്രവും മാറ്റാനാവില്ല; വെരിഫിക്കേഷന് 18 വയസു തികയണമെന്ന് മെറ്റ

ഒരു തവണ വെരിഫൈ ചെയ്ത അക്കൗണ്ടിലെ പ്രൊഫൈൽ പേര്, യൂസർ നെയിം, ചിത്രം, ജനനത്തീയതി എന്നിവ പിന്നീട് മാറ്റാൻ അനുവദിക്കില്ല.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂയോർക്ക്:  ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പണമടച്ച്  ബ്ലൂടിക് വെരിഫിക്കേഷൻ നേടിയവർക്ക് അക്കൗണ്ടിലെ വിവരങ്ങൾ മാറ്റാൻ സാധിക്കില്ലെന്ന് മെറ്റ. ഒരു തവണ വെരിഫൈ ചെയ്ത അക്കൗണ്ടിലെ പ്രൊഫൈൽ പേര്, യൂസർ നെയിം, ചിത്രം, ജനനത്തീയതി എന്നിവ പിന്നീട് മാറ്റാൻ അനുവദിക്കില്ല. അങ്ങനെ ചെയ്യണമെങ്കിൽ നിലവിലെ സബ്സ്ക്രിപ്ഷൻ ക്യാൻസൽ ചെയ്ത് വീണ്ടും പണം അടച്ച് അക്കൗണ്ട് ആദ്യം മുതൽ വേരിഫൈ ചെയ്യണമെന്നുമാണ് നിർദേശം. 

18 വയസ് തികഞ്ഞവർക്കാണ് മെറ്റ വെരിഫൈഡ് സേവനം ലഭിക്കുക. കണ്ടന്റ് ക്രിയേറ്റർമാരെയാണ് ലക്ഷ്യമിടുന്നത് പ്രധാനമായും ഈ സേവനം. ഫെയ്‌സ്ബുക്കിലോ ഇൻസ്റ്റഗ്രാമിലോ നിങ്ങളുടെ പേരിൽ മറ്റൊരാൾക്ക് അക്കൗണ്ട് ഉണ്ടാക്കാൻ കഴിയില്ലെന്നതാണ് ഇതുകൊണ്ടുള്ള ​ഗുണം.

അപേക്ഷയ്ക്കൊപ്പം നൽകുന്ന സർക്കാർ തിരിച്ചറിയൽ രേഖയിലെ ചിത്രവും ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാ​ഗ്രാം എന്നിവയിലെ പ്രൊഫൈൻ ചിത്രവുമായി ചേർന്നു പോകുന്നതാകണം. എന്നാൽ നിലവിലെ സബ്സ്‌ക്രിപ്‌ഷൻ ക്യാൻസൽ ചെയ്യാതെ തന്നെ വീണ്ടും വെരിഫിക്കേഷൻ നടത്താനുള്ള ഫീച്ചർ പരീക്ഷണാടിസ്ഥാനത്തിൽ നടക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇതു സംബന്ധിച്ച് കൂടുതൽ വ്യവസ്ഥകൾ ആ ആഴ്ച പ്രസിദ്ധീകരിക്കുമെന്നും മെറ്റ അറിയിച്ചു. ഓസ്ട്രേലിയയിലും ന്യൂസീലൻഡിലുമാണ് സേവനം ആദ്യഘട്ടത്തിൽ നൽകുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com