എസ്ബിഐയും കാനറ ബാങ്കും പിഎന്‍ബിയും സ്വകാര്യവത്കരിക്കുമോ?; നീതി ആയോഗ് പട്ടിക പറയുന്നത് ഇങ്ങനെ 

കേന്ദ്ര ബജറ്റിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവത്കരിക്കാന്‍ ഉദ്ദേശിക്കുന്നതും അല്ലാത്തതുമായ പൊതുമേഖല ബാങ്കുകളുടെ പട്ടിക പുറത്ത് വിട്ട് നീതി ആയോഗ്
എസ്ബിഐ, ഫയല്‍ ചിത്രം
എസ്ബിഐ, ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവത്കരിക്കാന്‍ ഉദ്ദേശിക്കുന്നതും അല്ലാത്തതുമായ പൊതുമേഖല ബാങ്കുകളുടെ പട്ടിക പുറത്ത് വിട്ട് നീതി ആയോഗ്. രണ്ടു ബാങ്കുകളെയും ഒരു ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയെയും സ്വകാര്യവത്കരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് നീതി ആയോഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഉടന്‍ തന്നെ സ്വകാര്യവത്കരിക്കുമെന്ന ഊഹാപോഹങ്ങള്‍ പ്രചരിക്കുന്ന എസ്ബിഐ അടക്കം ആറുബാങ്കുകള്‍ സര്‍ക്കാരിന്റെ സ്വകാര്യവത്കരണ പട്ടികയില്‍ ഇല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2019ല്‍ പത്തു പൊതുമേഖല ബാങ്കുകളെ പരസ്പരം സംയോജിപ്പിച്ച്  നാലു ബാങ്കുകളാക്കി മാറ്റിയിരുന്നു. നിലവില്‍ 12 പൊതുമേഖല ബാങ്കുകളാണ് രാജ്യത്ത് ഉള്ളത്. അടുത്തകാലത്ത് വരെ 27 പൊതുമേഖല ബാങ്കുകള്‍ ഉണ്ടായിരുന്ന സ്ഥാനത്താണ് ലയനത്തിലൂടെയും മറ്റും ബാങ്കുകളുടെ എണ്ണം 12 ആക്കി ചുരുക്കിയത്. 

ഇപ്പോള്‍ രണ്ടു ബാങ്കുകളെ സ്വകാര്യവത്കരിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.ബജറ്റില്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാവുമെന്നാണ് സൂചന. ഒരു ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയെയും സ്വകാര്യവത്കരിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്.

ധനമന്ത്രാലയത്തിന്റെ ശുപാര്‍ശ അനുസരിച്ച് ആറു പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്കരിക്കാന്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്ന് നീതി ആയോഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്ബിഐയ്ക്ക് പുറമേ പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക്, കാനറ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നി ബാങ്കുകളെയാണ് സ്വകാര്യവത്കരിക്കാന്‍ സര്‍ക്കാരിന് ഇപ്പോള്‍ പദ്ധതിയില്ലാത്തത്. നീതി ആയോഗിന്റെ പട്ടികയെ ഉദ്ധരിച്ച് ഡിഎന്‍എയാണ് റിപ്പോര്‍ട്ട് നല്‍കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com