ലോകത്തിലെ ഏറ്റവും കാശ് നഷ്ടമായ വ്യക്തി ഇലോണ്‍ മസ്‌ക്

2021 നവംബറിൽ 320 ബില്യൻ ഡോളർ ആസ്തിയുണ്ടായിരുന്നത് 2023 ജനുവരി ആയപ്പോഴേക്കും 137 ബില്യനായി കുറഞ്ഞു.
ലോകത്തിലെ ഏറ്റവും കാശ് നഷ്ടമായ വ്യക്തി ഇലോൺ മസ്ക്
ലോകത്തിലെ ഏറ്റവും കാശ് നഷ്ടമായ വ്യക്തി ഇലോൺ മസ്ക്

റ്റവും വലിയ വ്യക്തി​ഗത സമ്പത്ത് നഷ്ടമായതിന്റെ ​ഗിന്നസ് ലോക റെക്കോർഡ് ഇലോൺ മസ്കിന്. 2021 നവംബർ മുതൽ 182 ബില്യൻ ഡോളറാണ് മസ്കിന് നഷ്ടമായതാണ് ഫോബ്സ് മാസികയുടെ റിപ്പോർട്ട്. എന്നാൽ കൃത്യമായ കണക്ക് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. 2021 നവംബറിൽ 320 ബില്യൻ ഡോളർ ആസ്തിയുണ്ടായിരുന്നത് 2023 ജനുവരി ആയപ്പോഴേക്കും 137 ബില്യനായി കുറഞ്ഞു. ടെസ്‌ലയുടെ ഓഹരി   മോശം പ്രകടനം നടത്തിയതാണ് മസ്കിന്റെ ആസ്തി ഇടിയാൻ കാരണമായത്.

2000 ത്തിൽ ജാപ്പനീസ് ടെക് ഇൻവെസ്റ്റർ മസയോഷി സണ്ണിന് 58.6 ബില്യൻ ഡോളർ നഷ്ടമായിരുന്നു. മസയോഷിയു‌ടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് ഇലോൺ മക്സിന്റെ പേരിൽ ഇപ്പോൾ കുറിച്ചിരിക്കുന്നത്. ട്വിറ്റർ വാങ്ങുന്നതിനായി ആദ്യം ഏഴും പിന്നീട് നാല് ബില്യന്റെയും ഓഹരി മസ്ക് വിറ്റിരുന്നു. കനത്ത സാമ്പത്തിക നഷ്ടം നേരിട്ടതോടെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന പദവിയും മസ്കിന് നഷ്ടമായിരുന്നു. എന്നാൽ ഇലോൺ മസ്ക് മറ്റ് പല മേഖലകളിലും പണ നിക്ഷേപം നടത്തിയിട്ടുള്ളതിനാൽ തിരിച്ചുവരാൻ സാധ്യതയുണ്ടെന്നും വിദ​ഗ്ധർ വിലയിരുത്തുന്നു. എൽവിഎംഎച്ച് സ്ഥാപകൻ ബെർണാ‍ഡ് അർനോൾട്ട് ആണ് ഏറ്റവും വലിയ സമ്പന്നൻ. 190 ബില്യൻ കോടി ഡോളറാണ് അർണോൾട്ടിന്റെ ആസ്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com