ടെക്കികള്‍ക്ക് സന്തോഷ വാര്‍ത്ത!; ടിസിഎസ് ഉടന്‍ തന്നെ ഒന്നേകാല്‍ ലക്ഷം പേരെ നിയമിക്കും, പ്രഖ്യാപനം

വരുന്ന സാമ്പത്തിക വര്‍ഷം ഒന്നേകാല്‍ ലക്ഷം ഉദ്യോഗാര്‍ഥികളെ പുതുതായി ജോലിക്കെടുക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം
ടിസിഎസ്, ഫയല്‍: പിടിഐ
ടിസിഎസ്, ഫയല്‍: പിടിഐ

ന്യൂഡല്‍ഹി: സാമ്പത്തിക അസ്ഥിരത ചൂണ്ടിക്കാട്ടി ആമസോണ്‍ പോലുള്ള പ്രമുഖ കമ്പനികള്‍ നിരവധിപ്പേരെ പിരിച്ചുവിടാന്‍ തീരുമാനിച്ചിരിക്കേ, ഇന്ത്യയിലെ ഏറ്റവും വലിയ ടെക്‌നോളജി കയറ്റുമതി കമ്പനിയായ ടിസിഎസ് ഒരുലക്ഷത്തിലധികം പേരെ നിയമിക്കാന്‍ ഒരുങ്ങുന്നു. വരുന്ന സാമ്പത്തിക വര്‍ഷം ഒന്നേകാല്‍ ലക്ഷം ഉദ്യോഗാര്‍ഥികളെ പുതുതായി ജോലിക്കെടുക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം.

മുന്‍ വര്‍ഷങ്ങളെ പോലെ തന്നെ വരുന്ന സാമ്പത്തിക വര്‍ഷവും നിയമനങ്ങള്‍ നടത്തുമെന്ന് ടിസിഎസ് മാനേജിങ് ഡയറക്ടര്‍ രാജേഷ് ഗോപിനാഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒന്നേകാല്‍ ലക്ഷം മുതല്‍ ഒന്നര ലക്ഷം വരെ ഉദ്യോഗാര്‍ഥികളെയാണ് പുതുതായി നിയമിക്കാന്‍ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ആരെയും പിരിച്ചുവിടില്ല. എല്ലാവരുടെയും കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തും. കഴിഞ്ഞ വര്‍ഷം വലിയ തോതിലാണ് നിക്ഷേപം നടത്തിയത്. ഇതിന്റെ പ്രയോജനം ലഭിച്ചതായും രാജേഷ് ഗോപിനാഥന്‍ പറഞ്ഞു. 

നടപ്പുസാമ്പത്തിക വര്‍ഷം ഇതുവരെ 55000 പേരെയാണ് കമ്പനി പുതുതായി നിയമിച്ചത്. സാമ്പത്തിക അസ്ഥിരത ചൂണ്ടിക്കാട്ടി ആമസോണ്‍ 18000ലധികം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് അറിയിച്ചത്. കോവിഡ് കാലത്ത് കൂടുതല്‍ ഉദ്യോഗാര്‍ഥികളെ ജോലിക്കെടുത്തത് കാരണമായി ചൂണ്ടിക്കാണിച്ചാണ് കൂട്ടപ്പിരിച്ചുവിടല്‍ നടത്തുന്നത് എന്നാണ് കമ്പനിയുടെ വിശദീകരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com