രേഖകള്‍ കൈയില്‍ കൊണ്ടുനടക്കേണ്ട, 'ചുമ്മാ' ഡിജിലോക്കര്‍ കാണിച്ചാല്‍ മതി; രേഖകള്‍ അപ്ലോഡ് ചെയ്യുന്നവിധം 

ഡിജിറ്റല്‍ യുഗത്തില്‍ രേഖകള്‍ കൈയില്‍ കൊണ്ടുനടക്കേണ്ടതില്ല
ഡിജിലോക്കറില്‍ സിബിഎസ്ഇ വിദ്യാര്‍ഥികള്‍ ഫലം നോക്കുന്ന ദൃശ്യം, ഫയല്‍
ഡിജിലോക്കറില്‍ സിബിഎസ്ഇ വിദ്യാര്‍ഥികള്‍ ഫലം നോക്കുന്ന ദൃശ്യം, ഫയല്‍

ന്യൂഡല്‍ഹി: ഡിജിറ്റല്‍ യുഗത്തില്‍ രേഖകള്‍ കൈയില്‍ കൊണ്ടുനടക്കേണ്ടതില്ല. ഡ്രൈവിങ് ലൈസന്‍സ്, ആര്‍സി ബുക്ക്, പാന്‍ കാര്‍ഡ്, ആധാര്‍ തുടങ്ങി എല്ലാ പ്രധാനപ്പെട്ട രേഖകളും ഡിജിറ്റലായി സൂക്ഷിക്കുന്നതിന് സംവിധാനമുണ്ട്. ഈ സേവനം നല്‍കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ഡിജിലോക്കര്‍ ആവിഷ്‌കരിച്ചത്.

ഡിജിലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകള്‍ എവിടെയും സ്വീകരിക്കും. അതിനാല്‍ ബന്ധപ്പെട്ടവര്‍ ആവശ്യപ്പെടുന്ന സമയം അസല്‍ കോപ്പി കാണിക്കുന്നതിന് പകരം ഡിജിലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന രേഖ കാണിച്ചാല്‍ മറ്റു തടസങ്ങള്‍ ഒന്നുമില്ലാതെ മുന്നോട്ടുപോകാന്‍ സാധിക്കും.

ക്ലൗഡ് ബെയ്‌സ്ഡ് പ്ലാറ്റ്‌ഫോമിലാണ് ഡിജിലോക്കറില്‍ രേഖകള്‍ സൂക്ഷിച്ചിരിക്കുന്നത്. അതിനാല്‍ രേഖകള്‍ സുരക്ഷിതമാണ്. ഡിജിലോക്കറില്‍ രേഖകള്‍ അപ്‌ലോഡ് ചെയ്ത് കഴിഞ്ഞാല്‍ എപ്പോള്‍ വേണമെങ്കില്‍ ഇത് ഉപയോഗിക്കാന്‍ സാധിക്കും. റെയില്‍വേയില്‍ പോലും ഡിജിലോക്കറില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന ഡിജിറ്റല്‍ ആധാറും ഡ്രൈവിങ് ലൈസന്‍സും സ്വീകരിക്കുന്നുണ്ട്. 

ഡിജിലോക്കറില്‍ രേഖകള്‍ അപ്ലോഡ് ചെയ്യുന്ന വിധം:

digilocker.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

വെബ്‌സൈറ്റില്‍ കയറി രജിസ്റ്റര്‍ ചെയ്യുക

മൊബൈല്‍ നമ്പര്‍ അടക്കം ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്

ആധാര്‍ നമ്പറുമായി ഡിജിലോക്കറിനെ ബന്ധിപ്പിക്കുക

അപ്ലോഡ് ഐക്കണില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുക

തുടര്‍ന്ന് സേവ് ചെയ്യുക 

പിഎന്‍ജി, ജെപിഇജി, പിഡിഎഫ് ഫോര്‍മാറ്റിലുള്ള ഫയലുകള്‍ മാത്രമേ അപ്ലോഡ് ചെയ്യാന്‍ സാധിക്കൂ

അപ്ലോഡ് ചെയ്ത ഫയല്‍ എഡിറ്റ് ചെയ്യാനും സാധിക്കും

അപ്ലോഡ് ചെയ്യാന്‍ കഴിയുന്ന രേഖകള്‍ ചുവടെ:

ഡിജിറ്റല്‍ ആധാര്‍ കാര്‍ഡ് നമ്പര്‍

ഡ്രൈവിങ് ലൈസന്‍സ്

ആര്‍സി ബുക്ക്

പാന്‍ കാര്‍ഡ്

സിബിഎസ്ഇ സര്‍ട്ടിഫിക്കറ്റുകള്‍ 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com