സാമ്പത്തിക പ്രതിസന്ധി;  ഓഫീസിലെ സാധനങ്ങൾ വിറ്റഴിച്ച് ട്വിറ്റർ,  പക്ഷി ശിൽപം വിറ്റത് ഒരു ലക്ഷം ഡോളറിന്

ട്വിറ്ററിന്റെ ലോഗോ ആയ പക്ഷിയുടെ രൂപത്തിലുള്ള ഒരു ശിൽപമാണ് ഏറ്റവും അധികം തുകയ്ക്ക് വിറ്റുപോയത്.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

വാഷിങ്‌ടൺ: സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ സാൻഫ്രാൻസിസ്‌കോ ഓഫീസിലെ ഉപകരണങ്ങൾ വിറ്റഴിച്ച് ട്വിറ്റർ. ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ, ഫർണിച്ചറുകൾ, അടുക്കള ഉപകരണങ്ങൾ ഉൾപ്പടെ അറുന്നുറോളം വസ്തുക്കളാണ് കമ്പനി ഓൺലൈൻ ലേലത്തിലൂടെ വിറ്റത്. 

ട്വിറ്ററിന്റെ ലോഗോ ആയ പക്ഷിയുടെ രൂപത്തിലുള്ള ഒരു ശിൽപമാണ് ഏറ്റവും അധികം തുകയ്ക്ക് വിറ്റുപോയത്. ഒരു ലക്ഷം ഡോളറിനാണ് ഇത് ചൊവ്വാഴ്ച വിറ്റഴിക്കപ്പെട്ടത്. എന്നാൽ ആരാണ് ഇത് വാങ്ങിയത് എന്നത് വ്യക്തമല്ല. ഏറ്റവും അധികം തുക ലഭിച്ച രണ്ടാമത്തെ വസ്തുവും ട്വിറ്റർ പക്ഷിയുടെ ഒരു നിയോൺ ഡിസ്‌പ്ലേയാണ്. 40000 ഡോളറാണ് ഇതിന് ലഭിച്ചത്.

ബിയർ സൂക്ഷിക്കാൻ സാധിക്കുന്ന കെഗറേറ്ററുകൾ, ഫുഡ് ഡിഹൈഡ്രേറ്റർ, പീസ അവൻ എന്നിവ 10000 ഡോളറിലധികം തുകയ്ക്കാണ് വിറ്റത്.  ഓഫീസിലുണ്ടായിരുന്ന അധിക ഉപകരണങ്ങളും അനാവശ്യ വസ്തുക്കളുമാണ് ചെലവ് ചുരുക്കലിന്റെ ഭാ​ഗമായി ഇലോൺ മസ്കിന്റെ നേതൃത്വത്തിൽ ട്വിറ്റർ വിറ്റഴിച്ചത്.

കൂടാതെ ഓഫീസ് ആസ്ഥാനത്തെ സൗജന്യ ഭക്ഷണം അവസാനിപ്പിക്കുകയും ശുചീകരണ തൊഴിലാളികളെ വരെ പിരിച്ചുവിടുകയും ചെയ്തു. നേരത്തെ പകുതിയിലേറെ ജീവനക്കാരെ ട്വിറ്റർ പിരിച്ചുവിട്ടിരുന്നു. ട്വിറ്റർ വെബ്‌സൈറ്റിൽ നിന്നുള്ള വരുമാനം ഇടിഞ്ഞതും കമ്പനിയ്ക്ക് വെല്ലുവിളിയായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com