അനുമതി രേഖാമൂലമോ, ഇലക്ട്രോണിക് രൂപത്തിലോ വാങ്ങണം; ആധാറില്‍ പുതിയ മാര്‍ഗനിര്‍ദേശം

ആധാറിന്റെ ആധികാരികത ഉറപ്പാക്കുന്നതിന് മുന്‍പ് ഉപയോക്താവിന്റെ അനുമതി രേഖാ മൂലമോ, ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയോ ഉറപ്പാക്കണമെന്ന് യുഐഡിഎഐ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ആധാറിന്റെ ആധികാരികത ഉറപ്പാക്കുന്നതിന് മുന്‍പ് ഉപയോക്താവിന്റെ അനുമതി രേഖാമൂലമോ ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയോ ഉറപ്പാക്കണമെന്ന് യുഐഡിഎഐ. സ്വകാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങള്‍ക്ക് യുഐഡിഎഐ നല്‍കിയ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ ഇക്കാര്യം പറയുന്നത്.

ഓണ്‍ലൈന്‍ വഴി ആധാറിന്റെ ആധികാരികത ഉറപ്പാക്കുന്ന സ്ഥാപനങ്ങള്‍, ഏതുതരത്തിലുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത് എന്നകാര്യം ഉപയോക്താവിനെ ബോധ്യപ്പെടുത്തണം. ഏത് ആവശ്യത്തിനായാണ് ആധാറിന്റെ ആധികാരികത ഉറപ്പാക്കുന്നത് എന്ന കാര്യവും വ്യക്തമാക്കണമെന്നും യുഐഡിഎഐയുടെ പ്രസ്താവനയില്‍ പറയുന്നു.

ആധാറിന്റെ ആധികാരികത ഉറപ്പാക്കാന്‍ വേണ്ടി സ്വീകരിച്ച നടപടികളുടെ രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന ലോഗ് ബുക്ക് നിശ്ചിത കാലയളവിലേക്ക് മാത്രം സൂക്ഷിച്ചാല്‍ മതി. നിയമത്തില്‍ പറയുന്നതിന് അനുസരിച്ചാണ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടതെന്നും പ്രസ്താവനയില്‍ പറയുന്നു. 

രാജ്യത്തെ താമസക്കാരുടെ ആധാറിന്റെ ആധികാരികത ഉറപ്പാക്കുന്ന സേവനം ചെയ്യുന്ന സ്ഥാപനങ്ങളെ പറയുന്ന പേരാണ് റിക്വിസ്റ്റിങ് എന്‍ഡിറ്റീസ്. ആധാര്‍ നമ്പറും ജനസംഖ്യയുമായി ബന്ധപ്പെട്ട വിവരങ്ങളും ശേഖരിക്കുന്നത് ഇത്തരം സ്ഥാപനങ്ങളാണ്. താമസക്കാരോട് മര്യാദയോടെ ഇടപെടണമെന്നും റിക്വിസ്റ്റിങ് എന്‍ഡിറ്റീസിനോട് യുഐഡിഎഐ ആവശ്യപ്പെട്ടു. 

ആധാര്‍ നമ്പറിന്റെ രഹസ്യസ്വഭാവം നിലനിര്‍ത്തണം. ആധാറിന്റെ ആധികാരികത ഉറപ്പാക്കുന്ന നടപടിക്കിടെ, ദുരൂഹമായ ഇടപെടലുകള്‍ നടക്കുന്നതായി സംശയം തോന്നിയാല്‍ ഉടന്‍ തന്നെ അറിയിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com