കാറുകളുടെ വില വര്‍ധിപ്പിച്ച് ടാറ്റ മോട്ടേഴ്‌സ്; ജൂലൈ 16 വരെയുള്ള ബുക്കിങ്ങുകള്‍ക്ക് ഇളവ് 

ഇലക്ട്രിക് കാറുകള്‍ അടക്കം യാത്രാ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനവുമായി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടേഴ്‌സ്
ടാറ്റ പഞ്ച്, image credit: TATA MOTORS
ടാറ്റ പഞ്ച്, image credit: TATA MOTORS

ന്യൂഡല്‍ഹി:  ഇലക്ട്രിക് കാറുകള്‍ അടക്കം യാത്രാ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനവുമായി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടേഴ്‌സ്. എല്ലാ മോഡല്‍ വാഹനങ്ങളുടെ വിലയിലും ജൂലൈ 17 മുതല്‍ ശരാശരി 0.60 ശതമാനത്തിന്റെ വര്‍ധന വരുത്തുമെന്നാണ് കമ്പനി അറിയിച്ചത്.

വാഹന നിര്‍മ്മാണ ചെലവ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം. ഈ ചെലവ് നികത്തുന്നതിന് വേണ്ടി വാഹന വില വര്‍ധിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു. 

ജൂലൈ 16 വരെയുള്ള ബുക്കിങ്ങിന് വില വര്‍ധനയില്‍ നിന്ന് സംരക്ഷണം നല്‍കും. ജൂലൈ 31 വരെ വിതരണം ചെയ്യുന്ന വാഹനങ്ങള്‍ക്കാണ് ഇത്തരത്തില്‍ സംരക്ഷണം നല്‍കുക എന്നും കമ്പനി അറിയിച്ചു. പഞ്ച്, നെക്‌സണ്‍, ഹാരിയര്‍ തുടങ്ങി നിരവധി യാത്രാ വാഹനങ്ങളാണ് കമ്പനി വില്‍ക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com