യാത്ര സുരക്ഷിതമാണോ?, കാറുകള്‍ക്ക് സ്റ്റാര്‍ റേറ്റിങ് വരുന്നു; ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യം, വിശദാംശങ്ങള്‍ 

യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് കാറുകള്‍ക്ക് സ്റ്റാര്‍ റേറ്റിങ് നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് കാറുകള്‍ക്ക് സ്റ്റാര്‍ റേറ്റിങ് നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ഇന്ത്യയില്‍ നിര്‍മ്മിച്ചതും ഇറക്കുമതി ചെയ്യുന്നതുമായ കാറുകള്‍ക്ക് സ്റ്റാര്‍ റേറ്റിങ് നല്‍കും. ക്രാഷ് ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്ന സ്റ്റാര്‍ റേറ്റിങ് ഒക്ടോബര്‍ ഒന്നുമുതല്‍ നടപ്പാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു.

ഭാരത് ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. 3.5 ടണില്‍ താഴെയുള്ള എംഐ കാറ്റഗറിയിലുള്ള വാഹനങ്ങള്‍ക്കാണ് റേറ്റിങ് നല്‍കുക. യാത്ര വാഹനങ്ങളാണ് ഇതിന്റെ പരിധിയില്‍ വരിക. ഡ്രൈവറെ കൂടാതെ എട്ടു യാത്രക്കാര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന വാഹനങ്ങള്‍ക്കാണ് റേറ്റിങ് നല്‍കുക എന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

ലബോറട്ടറിയില്‍ ക്രാഷ് ടെസ്റ്റിന് വിധേയമാക്കുന്ന വാഹനങ്ങളിലെ യാത്രക്കാരുടെ സുരക്ഷിതത്വം കൃത്യമായി നിര്‍ണയിക്കുന്ന രീതിയിലാണ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. സുരക്ഷിതത്വ നിര്‍ണയവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും ഭാരത് ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാമില്‍ പറയുന്നു. 

കുട്ടികളുടെയും മുതിര്‍ന്നവരുടെയും സുരക്ഷിതത്വം, സുരക്ഷ ഒരുക്കുന്നതിന് വാഹനത്തില്‍ ഒരുക്കിയിരിക്കുന്ന സാങ്കേതിക വിദ്യ തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് റേറ്റിങ് നല്‍കുക. റേറ്റിങ്ങുമായി ബന്ധപ്പെട്ട് പുതിയ കാറുകള്‍ക്ക് മൂന്ന് ക്രാഷ് ടെസ്റ്റുകളാണ് നടത്തുക എന്നും വിജ്ഞാപനത്തില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com