പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വ്യക്തിഗത വിവരങ്ങള്‍ നിയമപരമായ കാര്യങ്ങള്‍ക്ക് മാത്രം, ഉപയോക്താവിന്റെ അനുമതി തേടണം; ഡേറ്റ സംരക്ഷണ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം 

ഡേറ്റ സംരക്ഷണ ബില്ലിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി

ന്യൂഡല്‍ഹി: ഡേറ്റ സംരക്ഷണ ബില്ലിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. കഴിഞ്ഞവര്‍ഷം നവംബറിലാണ് കരട് ബില്‍ അവതരിപ്പിച്ചത്. വിവിധ തലങ്ങളില്‍ നിന്ന് പൊതുജനാഭിപ്രായം തേടിയ ശേഷം രൂപം നല്‍കിയ അന്തിമ ബില്ലിനാണ് അംഗീകാരം നല്‍കിയത്.

ഓണ്‍ലൈനായും ഓഫ്‌ലൈനായും ശേഖരിക്കുന്ന വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ബില്‍. രാജ്യത്തിന് ചരക്ക്, സേവനങ്ങള്‍ നല്‍കുന്ന, ഇന്ത്യയ്ക്ക് വെളിയിലുള്ളവരുടെ ഡേറ്റകള്‍ പ്രോസസ് ചെയ്യാനും ബില്‍ അധികാരം നല്‍കുന്നു. നിയമപരമായ കാര്യങ്ങള്‍ക്ക് മാത്രമേ വ്യക്തിഗത വിവരങ്ങള്‍ പ്രോസസ് ചെയ്യാന്‍ പാടുള്ളൂ. ഇതിന് വ്യക്തികളുടെ അനുമതി വാങ്ങണമെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു. ചില കേസുകളില്‍ ഇതില്ലാതെയും ഡേറ്റ ശേഖരിക്കാന്‍ സാധിക്കും. വ്യക്തിഗത വിവരങ്ങളുടെ കൃത്യത, സുരക്ഷിതത്വം എന്നിവ ഡേറ്റ സംരക്ഷകര്‍ ഉറപ്പുവരുത്തണം. ഏത് ആവശ്യത്തിന് വേണ്ടിയാണോ ഡേറ്റ ശേഖരിക്കുന്നത്, അത് പൂര്‍ത്തിയായാല്‍ ഡേറ്റ സംരക്ഷകര്‍ വ്യക്തിഗത വിവരങ്ങള്‍ ഡിലീറ്റ് ചെയ്ത് കളയാനും ശ്രദ്ധിക്കണമെന്നും ബില്ലില്‍ പറയുന്നു.

വിവരങ്ങള്‍ ആക്‌സസ് ചെയ്യാനുള്ള അവകാശം അടക്കം വ്യക്തികള്‍ക്ക് ചില സവിശേഷ അവകാശങ്ങള്‍ നല്‍കുന്നതാണ് ബില്‍. വിവരങ്ങളില്‍ തിരുത്തല്‍ വരുത്താനും ഡിലീറ്റ് ചെയ്യാനും അപേക്ഷ നല്‍കുന്നതിനുള്ള അവകാശം, പരാതി നല്‍കാനുള്ള അവകാശം തുടങ്ങിയവാണ് മറ്റു സവിശേഷ അവകാശങ്ങള്‍. ദേശീയ സുരക്ഷ അടക്കമുള്ള നിര്‍ദ്ദിഷ്ട കാരണങ്ങളെ അടിസ്ഥാനമാക്കി ബില്ലിലെ ചില വ്യവസ്ഥകളില്‍ നിന്ന് ഏജന്‍സികളെ സര്‍ക്കാര്‍ ഒഴിവാക്കിയേക്കാം. ഡേറ്റ സംരക്ഷണ ബില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ഡേറ്റ സംരക്ഷണ ബോര്‍ഡിന് സര്‍ക്കാര്‍ രൂപം നല്‍കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com