വെറും 19 രൂപ; രണ്ട് പുതിയ ഡേറ്റ ബൂസ്റ്റര്‍ പ്ലാനുകള്‍ അവതരിപ്പിച്ച് ജിയോ 

പുതിയ രണ്ടു ഡേറ്റ ബൂസ്റ്റര്‍ പ്ലാനുകള്‍ അവതരിപ്പിച്ച് പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പുതിയ രണ്ടു ഡേറ്റ ബൂസ്റ്റര്‍ പ്ലാനുകള്‍ അവതരിപ്പിച്ച് പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ. 19 രൂപയുടെയും 29 രൂപയുടെയും പ്ലാനുകളാണ് വരിക്കാര്‍ക്കായി കൊണ്ടുവന്നത്. ഇതോടെ ഉപയോക്താവിന് തെരഞ്ഞെടുക്കാന്‍ കഴിയുന്ന ഡേറ്റ ബൂസ്റ്റര്‍ പ്ലാനുകളുടെ എണ്ണം ഏഴായി. 

അതിവേഗ 1.5 ജിബി ഡേറ്റ ലഭിക്കുന്നതാണ് 19 രൂപയുടെ പ്ലാന്‍. 2.5 ജിബി ഡേറ്റയാണ് 29 രൂപയുടെ പ്ലാന്‍ അനുസരിച്ച് ലഭിക്കുക. അനുവദിച്ച ഡേറ്റാ പരിധിയില്‍ എത്തിയാല്‍ പിന്നീട് സ്പീഡ് 64 കെബിപിഎസ് ആയി കുറയും. ഇത് ഇന്റര്‍നെറ്റ് ഉപയോഗത്തിന് മാത്രമുള്ള പ്ലാനാണ്. ഈ പ്ലാനുകള്‍ ഉപയോഗിച്ച് പരിധിയില്ലാതെ വിളിക്കാന്‍ സാധിക്കില്ല.

അടുത്തിടെ, വൊഡഫോണ്‍ ഐഡിയയും സമാനമായ നിലയില്‍ ഡേറ്റ പ്ലാനുകള്‍ അവതരിപ്പിച്ചിരുന്നു. 24 രൂപയുടെയും 49 രൂപയുടെയും പ്ലാനുകളാണ് അവതരിപ്പിച്ചത്. ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് പരിധികളില്ലാതെ ഡേറ്റ ഉപയോഗിക്കാന്‍ അനുവദിക്കുന്നതാണ് 24 രൂപ പ്ലാന്‍. 49 രൂപ പ്ലാനില്‍ ഒരു ദിവസം മുഴുവനും ആറു ജിബി വരെ ഡേറ്റ ഉപയോഗിക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com