ആധാറില്‍ മൊബൈല്‍ നമ്പര്‍ മാറ്റാം; വിശദാംശങ്ങള്‍

 രാജ്യത്ത് ആധാര്‍ ഇന്ന് ഒരു സുപ്രധാന രേഖയായി മാറിക്കഴിഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  രാജ്യത്ത് ആധാര്‍ ഇന്ന് ഒരു സുപ്രധാന രേഖയായി മാറിക്കഴിഞ്ഞു. സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് മാത്രമല്ല, മറ്റു പല കാര്യങ്ങള്‍ക്കും തിരിച്ചറിയല്‍ രേഖയായി ആദ്യം ചോദിക്കുന്നത് ആധാറാണ്. പ്രത്യേക സാഹചര്യത്തില്‍ മൊബൈല്‍ നമ്പര്‍ മാറ്റുകയാണെങ്കില്‍ ആധാറില്‍ അത് അപ്‌ഡേറ്റ് ചെയ്യുന്നതിന് ക്രമീകരണം ഒരുക്കിയിട്ടുണ്ട്. അടുത്തുള്ള ആധാര്‍ സേവാ കേന്ദ്രത്തില്‍ പോയാണ് ഇത് നിര്‍വഹിക്കേണ്ടത്. ഇത് ചെയ്യുന്നവിധം ചുവടെ:

1. യുഐഡിഎഐയുടെ വെബ്‌സൈറ്റില്‍ കയറി എന്‍ റോള്‍മെന്റ് സെന്റര്‍ ലൊക്കേറ്റ് ചെയ്യുക. ഇതുവഴി അടുത്തുള്ള ആധാര്‍ എന്റോള്‍മെന്റ് സെന്റര്‍ അറിയാന്‍ സാധിക്കും. അവിടെ പോയി വേണം ആധാറില്‍ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യേണ്ടത്.

2. ആധാര്‍ എന്‍ റോള്‍മെന്റ് സെന്ററില്‍ ആധാര്‍ ഹെല്‍പ് എക്‌സിക്യൂട്ടീവിനെ സമീപിക്കുക. മൊബൈല്‍ നമ്പര്‍ മാറ്റുന്നത് സംബന്ധിച്ച് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ എക്‌സിക്യൂട്ടീവ് ആണ് നല്‍കുക

3. ഫോണ്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് ഫോം പൂരിപ്പിച്ച് നല്‍കുക. തെറ്റ് സംഭവിച്ചിട്ടില്ല എന്ന് ഉറപ്പാക്കാന്‍ വീണ്ടും ഫോം പരിശോധിക്കുന്നതാണ് നല്ലതാണ്

4. തിരിച്ചറിയല്‍ രേഖ, മേല്‍വിലാസം തെളിയിക്കുന്ന രേഖ, നിലവിലെ ആധാര്‍ കാര്‍ഡ് എന്നിവ കൈവശം ഉണ്ടെന്ന് ഉറപ്പാക്കണം. തുടര്‍ന്ന് ഫോം ആധാര്‍ ഹെല്‍പ് എക്‌സിക്യൂട്ടീവിന് കൈമാറുക

5. ഫോണ്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് 50 രൂപയാണ് ഫീസ്

6. ഫീസ് അടച്ചുകഴിഞ്ഞതിന് ശേഷം ഉപയോക്താവിന് ആധാര്‍ ഹെല്‍പ് എക്‌സിക്യൂട്ടീവ് അപ്‌ഡേറ്റ് റിക്വിസ്റ്റ് നമ്പര്‍ സ്ലിപ്പ് നല്‍കും. ആധാറിലെ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റിന്റെ സ്റ്റാറ്റസ് അറിയാന്‍ ഇതുവഴി സാധിക്കും.

7.  myaadhaar.uidai.gov.in. വെബ്‌സൈറ്റ് സന്ദര്‍ശിച്ച് മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റിന്റെ പുരോഗതി നിരീക്ഷിക്കാവുന്നതാണ്. ചെക്ക് എന്‍ റോള്‍മെന്റ് സെക്ഷനില്‍ ക്ലിക്ക് ചെയ്ത് യുആര്‍എന്‍ നമ്പറും മറ്റും വിശദാംശങ്ങളും നല്‍കിയാല്‍ ഇത് ചെയ്യാവുന്നതാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com