​'ഗെയിം ചെയ്ഞ്ചർ', എല്ലാവർക്കും ഇനി എസ്ബിഐ യോനോ ഉപയോഗിക്കാം, ഇതര ബാങ്ക് ഇടപാടുകാർ ചെയ്യേണ്ടത് ഇത്രമാത്രം 

പണം പിന്‍വലിക്കല്‍ കൂടുതല്‍ സുഗമമാക്കാന്‍ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ അടുത്തിടെയാണ് ഡിജിറ്റല്‍ ബാങ്കിങ് പ്ലാറ്റ്ഫോമായ യോനോയുടെ പരിഷ്‌കരിച്ച പതിപ്പ് അവതരിപ്പിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  പണം പിന്‍വലിക്കല്‍ കൂടുതല്‍ സുഗമമാക്കാന്‍ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ അടുത്തിടെയാണ് ഡിജിറ്റല്‍ ബാങ്കിങ് പ്ലാറ്റ്ഫോമായ യോനോയുടെ പരിഷ്‌കരിച്ച പതിപ്പ് അവതരിപ്പിച്ചത്. 'യോനോ ഫോര്‍ എവരി ഇന്ത്യന്‍' എന്ന പേരിലാണ് പരിഷ്‌കരിച്ച പതിപ്പ് അവതരിപ്പിച്ചത്.

യോനോയുടെ പരിഷ്‌കരിച്ച ആപ്പില്‍ യുപിഐ സേവനങ്ങള്‍ ലഭിക്കുന്നവിധമാണ് സേവനം മെച്ചപ്പെടുത്തിയത്. സ്‌കാന്‍ ചെയ്ത് പണം നല്‍കാനും കോണ്‍ടാക്ട്സ് തെരഞ്ഞെടുത്ത് പണം നല്‍കാനും പണം ആവശ്യപ്പെടാനും കഴിയുന്നവിധമാണ് യോനോ ഫോര്‍ എവരി ഇന്ത്യന്‍ ക്രമീകരിച്ചിരിക്കുന്നത്. എസ്ബിഐയുടെ 68-ാം വാര്‍ഷികത്തിലാണ് പുതിയ സേവനം അവതരിപ്പിച്ചത്. 

ഈ പരിഷ്‌കരിച്ച പതിപ്പ് ഉപയോഗിച്ച് ഏതൊരു ബാങ്ക് ഉപഭോക്താവിനും യുപിഐ ഇടപാടുകള്‍ നടത്താന്‍ സാധിക്കും. നേരത്തെ ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് മാത്രമായിരുന്നു സേവനങ്ങള്‍ നല്‍കി വന്നിരുന്നത്. എന്നാല്‍ യോനോ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ആര്‍ക്കും യുപിഐ ഇടപാടുകള്‍ നടത്താന്‍ കഴിയുംവിധമാണ് പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ സേവനം ലഭിക്കുന്നതിന് ചെയ്യേണ്ടത് ഇത്രമാത്രം:

എസ്ബിഐ യോനോ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

'ന്യൂ ടു എസ്ബിഐ', 'രജിസ്റ്റര്‍ നൗ' എന്നി ഓപ്ഷനുകള്‍ കാണാം. എസ്ബിഐ ഇതര അക്കൗണ്ട് ഉടമകള്‍ രജിസ്റ്റര്‍ നൗവില്‍ ക്ലിക്ക് ചെയ്യുക

പിന്നെ വരുന്ന പേജില്‍  'യുപിഐ പേയ്‌മെന്റുകള്‍ നടത്താന്‍ രജിസ്റ്റര്‍ ചെയ്യുക' എന്ന നിര്‍ദ്ദേശം തെരഞ്ഞെടുക്കുക.

ഈ സൗകര്യം ഉപയോഗിക്കുന്നതിന് ഫോണ്‍ നമ്പര്‍  ബാങ്ക് അക്കൗണ്ട് നമ്പറുമായി ലിങ്ക് ചെയ്തിരിക്കണം.

അടുത്ത ഘട്ടത്തില്‍, ബാങ്ക് അക്കൗണ്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സിം തിരഞ്ഞെടുക്കണം.

ഫോണ്‍ നമ്പര്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയായാല്‍, യുപിഐ ഐഡി സൃഷ്ടിക്കുന്നതിന് ബാങ്ക് തെരഞ്ഞെടുക്കേണ്ടതുണ്ട്. 

ഒന്നുകില്‍ ബാങ്കിന്റെ പേര് ടൈപ്പുചെയ്യാം അല്ലെങ്കില്‍ ലിസ്റ്റില്‍ നിന്ന് അത് തെരഞ്ഞെടുക്കാം.

എസ്ബിഐ പേയ്ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി സന്ദേശം ലഭിക്കും. ഇതില്‍ വ്യത്യാസമുണ്ടെങ്കില്‍ ബാങ്കില്‍ അറിയിക്കുക.

എസ്ബിഐ യുപിഐ ഹാന്‍ഡില്‍ സൃഷ്ടിക്കുകയാണ് അടുത്ത ഘട്ടം. എസ്ബിഐ മൂന്ന് യുപിഐ ഐഡികള്‍ നല്‍കും അതില്‍ നിന്ന് ഒന്ന് തെരഞ്ഞെടുക്കാം.

ഒരു യുപിഐ ഐഡി തെരഞ്ഞെടുത്തു കഴിഞ്ഞാല്‍, നടപടികള്‍ പൂര്‍ത്തിയായി.

അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യാനും പേയ്‌മെന്റുകള്‍ ആരംഭിക്കാനും ഒരു പിന്‍ സജ്ജീകരിക്കേണ്ടതുണ്ട്. ഇതിന് ആറ് അക്കങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കണം.

പിന്‍ അടിച്ച ശേഷം, യുപിഐ  പേയ്‌മെന്റുകള്‍ നടത്തുന്നതിന് യോനോ ആപ്പ് ഉപയോഗിച്ച് തുടങ്ങാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com