ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ചാല്‍ നികുതി പിടിക്കും, പക്ഷെ...; ടിഡിഎസ് അറിയാം 

ഐടിആര്‍ ഫയല്‍ ചെയ്യാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  ഐടിആര്‍ ഫയല്‍ ചെയ്യാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഇതുവരെ മൂന്ന് കോടി നികുതിദായകര്‍ റിട്ടേണ്‍ ഫയല്‍ ചെയ്തു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒരാളുടെ വരുമാനം സംബന്ധിച്ച കണക്കാണിത്.  

വ്യത്യസ്ത രീതിയില്‍ ടിഡിഎസ് പിടിക്കാറുണ്ട്. ഇതില്‍ ഒന്നാണ് ബാങ്കില്‍ നിന്നോ പോസ്റ്റ് ഓഫീസില്‍ നിന്നോ അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കുന്ന പണത്തിന് ചുമത്തുന്ന ടിഡിഎസ്. ഒരു സാമ്പത്തിക വര്‍ഷം നിശ്ചിത പരിധിക്ക് മുകളില്‍ തുക പിന്‍വലിക്കുമ്പോഴാണ് ടിഡിഎസ് ബാധകമാകാറ്. ഉറവിടത്തില്‍ നിന്ന് നികുതി പിടിക്കുന്നതാണ് ടിഡിഎസ്.

ആദായനികുതി നിയമം അനുസരിച്ച് ബാങ്കില്‍ നിന്നോ പോസ്റ്റ് ഓഫീസില്‍ നിന്നോ അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കുന്ന പണത്തിന് ടിഡിഎസ് പിടിക്കുന്നതിന് രണ്ടു മാനദണ്ഡങ്ങളാണ് ഉള്ളത്. കഴിഞ്ഞ മൂന്ന് അസസ്‌മെന്റ് വര്‍ഷങ്ങളില്‍ ഐടിആര്‍ ഫയല്‍ ചെയ്തില്ലായെങ്കില്‍ ഒരു സാമ്പത്തിക വര്‍ഷം ബാങ്കില്‍ നിന്നോ പോസ്റ്റ് ഓഫീസില്‍ നിന്നോ 20ലക്ഷം രൂപയിലധികം രൂപ പിന്‍വലിച്ചാല്‍ ടിഡിഎസ് ബാധകമാകും. 

ഐടിആര്‍ ഫയല്‍ ചെയ്യുകയോ, കഴിഞ്ഞ അസസ്‌മെന്റ് വര്‍ഷങ്ങളില്‍ ഏതെങ്കിലും മൂന്ന് തവണ ഐടിആര്‍ ഫയല്‍ ചെയ്യുകയോ ചെയ്താല്‍ ഒരു കോടി രൂപയ്ക്ക് മുകളില്‍ പണം പിന്‍വലിച്ചാല്‍ മാത്രമേ ടിഡിഎസ് ബാധകമാകുകയുള്ളൂ. ബാങ്കുകളും പോസ്റ്റ് ഓഫീസുകളും തന്നെയാണ് ടിഡിഎസ് പിടിക്കുന്നത്. രണ്ടു ശതമാനമാണ് ടിഡിഎസ് നിരക്ക്. സഹകരണ സൊസൈറ്റിയുമായി ബന്ധപ്പെട്ട് മാനദണ്ഡത്തില്‍ മാറ്റമുണ്ട്. ഒരു കോടിക്ക് പകരം മൂന്ന് കോടിക്ക് മുകളില്‍ തുക പിന്‍വലിച്ചാല്‍ മാത്രമേ ടിഡിഎസ് പരിധിയില്‍ വരികയുള്ളൂ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com