ഇനി ഫോണ്‍പേ വഴിയും എളുപ്പത്തില്‍ ആദായനികുതി അടയ്ക്കാം; പുതിയ ഫീച്ചര്‍, വിശദാംശങ്ങള്‍

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് തിരക്കുപിടിച്ചുള്ള ഓട്ടത്തിനിടെ, ആദായനികുതി അടയ്ക്കുന്നതിനുള്ള സേവനവുമായി രംഗത്തുവന്നിരിക്കുകയാണ് ഡിജിററല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഫോണ്‍പേ. ഇന്‍കംടാക്‌സ് പേയ്‌മെന്റ് എന്ന പേരിലാണ് പുതിയ ഫീച്ചര്‍ ഫോണ്‍പേ അവതരിപ്പിച്ചത്.

ബിസിനസുകാര്‍ക്കും വ്യക്തികള്‍ക്കും ഒരേ പോലെ ഉപയോഗിക്കാന്‍ കഴിയുന്നവിധമാണ് സംവിധാനം. സെല്‍ഫ് അസസ്‌മെന്റും മുന്‍കൂര്‍ ടാക്‌സും ഫോണ്‍പേയുടെ സഹായത്തോടെ അടയ്ക്കാന്‍ കഴിയുന്നവിധമാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ടാക്‌സ് പോര്‍ട്ടല്‍ തുറക്കാതെ തന്നെ എളുപ്പത്തില്‍ നികുതി അടയ്ക്കാന്‍ സാധിക്കുന്ന തരത്തിലാണ് സേവനം. ഡിജിറ്റല്‍ ബിസിനസ് ടു ബിസിനസ് പേയ്‌മെന്റ് സേവനം നല്‍കുന്ന സ്ഥാപനമായ പേമേറ്റുമായി ചേര്‍ന്നാണ് ഫോണ്‍പേ സേവനം ആരംഭിച്ചത്. ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ യുപിഐ വഴി നികുതി അടയ്ക്കാന്‍ കഴിയുന്നവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് ഫോണ്‍പേ അറിയിച്ചു.

ക്രെഡിറ്റ് കാര്‍ഡ് വഴിയാണെങ്കില്‍ 45 ദിവസത്തെ പലിശരഹിത കൂളിങ് പിരീഡ് ലഭിക്കും. നികുതി അടച്ചുകഴിഞ്ഞാല്‍ യുണീക് ട്രാന്‍സാക്ഷന്‍ റഫറന്‍സ് നമ്പര്‍ ലഭിക്കുന്ന് തരത്തിലാണ് സംവിധാനം. ആദായ നികുതി ഇടപാടുമായി ബന്ധപ്പെട്ട ചലാന്‍ രണ്ടുപ്രവൃത്തി ദിവസത്തിനകം ലഭിക്കുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നതെന്നും കമ്പനി അറിയിച്ചു. ഫോണ്‍പേയില്‍ ആദായനികുതി അടയ്ക്കുന്ന വിധം ചുവടെ:

ഫോണ്‍ പേയില്‍ ഹോംപേജ് തുറക്കുക

ഇന്‍കംടാക്‌സ് ഐക്കണ്‍ ടാപ്പ് ചെയ്യുക

ഏത് തരത്തിലുള്ള ടാക്‌സ് ആണ് അടയ്‌ക്കേണ്ടത്, അസസ്‌മെന്റ് വര്‍ഷം, പാന്‍കാര്‍ഡ് വിശദാംശങ്ങള്‍ എന്നിവ നല്‍കുക

അടയ്‌ക്കേണ്ട നികുതി പണം രേഖപ്പെടുത്തി ഇടപാട് നടത്തുക

രണ്ടുദിവസത്തിനകം ടാക്‌സ് പോര്‍ട്ടലിലേക്ക് നികുതി പണം ക്രെഡിറ്റ് ചെയ്യും

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com