പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഇനി അഞ്ചുദിവസം മാത്രം; ഓഗസ്റ്റ് ഒന്നുമുതല്‍ കാത്തിരിക്കുന്നത് നിയമനടപടി 

ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി തീരാന്‍ ഇനി അഞ്ചുദിവസം മാത്രം

ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി തീരാന്‍ ഇനി അഞ്ചുദിവസം മാത്രം. 2022-23 സാമ്പത്തിക വര്‍ഷത്തെ ( 2023-24 അസസ്മെന്റ് വര്‍ഷം) റിട്ടേണ്‍ ആണ് ഫയല്‍ ചെയ്യേണ്ടത്. 

നിലവില്‍ രണ്ടു നികുതി സ്‌കീമുകളാണ് ഉള്ളത്. നികുതിദായകന്റെ സാമ്പത്തിക ആവശ്യങ്ങള്‍ അനുസരിച്ച് പഴയ നികുതി ഘടനയോ, പുതിയ നികുതി സ്‌കീമോ പ്രകാരം റിട്ടേണ്‍ ഫയല്‍ ചെയ്യാവുന്നതാണ്. വ്യക്തിഗത വിവരങ്ങള്‍, നികുതി കണക്കുകള്‍, നിക്ഷേപം, വരുമാന രേഖകള്‍ തുടങ്ങിയവയാണ് റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ സമര്‍പ്പിക്കേണ്ടത്. ഇതിന് പുറമേ പാന്‍, ആധാര്‍ കാര്‍ഡ് എന്നിവയും റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ അത്യാവശ്യമാണ്. 

നിലവില്‍ വ്യത്യസ്ത ഐടിആര്‍ ഫോമുകള്‍ ആദായനികുതി വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഐടിആര്‍ വണ്‍, ഐടിആര്‍ ടു, ഐടിആര്‍ ത്രീ, ഐടിആര്‍ ഫോര്‍ എന്നിങ്ങനെ നാലു ഫോമുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. വരുമാനത്തിന് അനുസരിച്ച് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഉപയോഗിക്കേണ്ട ഫോമുകളിലും വ്യത്യാസം വരും.

റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് മുന്‍പ് വീണ്ടും പരിശോധിച്ച് കണക്കുകള്‍ കൃത്യമാണ് എന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.പ്രത്യേകിച്ച് ആദ്യമായി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍. ജൂലൈ 31നകം റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ പിഴ ഒടുക്കണം. അഞ്ചുലക്ഷത്തില്‍ താഴെയാണ് വാര്‍ഷിക വരുമാനമെങ്കില്‍ ഓഗസ്റ്റ് ഒന്നിന് ശേഷം റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരില്‍ നിന്ന് ആയിരം രൂപയാണ് പിഴ ഈടാക്കുക. അഞ്ചുലക്ഷത്തിന് മുകളിലാണ് വരുമാനമെങ്കില്‍ പിഴ 5000 രൂപയായി ഉയരും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com