എസ്‌യുവി സെഗ്മെന്റ് പൊളിച്ചടുക്കുമോ?, സൂപ്പര്‍ ഹിറ്റാകാന്‍ ഹ്യുണ്ടായി എക്‌സറ്റര്‍; സ്വന്തമാക്കാന്‍ ഒരു വര്‍ഷം വരെ കാത്തിരിപ്പ്

മൈക്രോ എസ്‌യുവി സെഗ്മെന്റില്‍ ക്രെറ്റയ്ക്ക് ശേഷം പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ പുറത്തിറക്കിയ പുതിയ മോഡലാണ് എക്സ്റ്റര്‍
എക്സ്റ്റര്‍, ട്വിറ്റർ
എക്സ്റ്റര്‍, ട്വിറ്റർ

മൈക്രോ എസ്‌യുവി സെഗ്മെന്റില്‍ ക്രെറ്റയ്ക്ക് ശേഷം പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ പുറത്തിറക്കിയ പുതിയ മോഡലാണ് എക്സ്റ്റര്‍.എസ്യുവി തേടുന്നവരുടെ എല്ലാ ചെക്ക്ലിസ്റ്റുകളും ടിക്ക് ഇടുവിപ്പിക്കുന്ന എക്സ്റ്റര്‍ ഇതിനോടകം തന്നെ വിപണിയില്‍ വലിയ ഓളം തീര്‍ത്തിരിക്കുകയാണ്. 

ക്രെറ്റയ്ക്ക് ശേഷം ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളുടെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ലോഞ്ചുകളില്‍ ഒന്നായി മാറിയിരിക്കുകയാണ് എക്സ്റ്റര്‍. ഏഴു വേരിയന്റുകളിലാണ് ഇതാണ് അവതരിപ്പിച്ചത്. ഇതില്‍ EX, EX (0) എന്നി വേരിയന്റുകളുടെ കാത്തിരിപ്പ് കാലയളവ് ഒരു വര്‍ഷം വരെ നീട്ടിയിരിക്കുകയാണ്. അതായത് കാര്‍ കൈയില്‍ കിട്ടാന്‍ ഒരു വര്‍ഷം വരെ കാത്തിരിക്കേണ്ടി വരും എന്ന് അര്‍ത്ഥം. മറ്റു വേരിയന്റുകളായ S, S (0), SX, SX (0), SX (0) എന്നിവയ്ക്ക് 5 മുതല്‍ 6 മാസം വരെയാണ് കാത്തിരിപ്പ് കാലയളവ്.

5.99 ലക്ഷം രൂപ മുതല്‍ 10.10 ലക്ഷം രൂപ വരെയാണ് മൈക്രോ എസ് യുവിയുടെ എക്സ്ഷോറൂം വില.  ടാറ്റ പഞ്ച് അടക്കി ഭരിച്ചിരുന്ന മൈക്രോ എസ്യുവി സെഗ്മെന്റിലാണ് മത്സരിക്കാന്‍ ഹ്യുണ്ടായി എക്സ്റ്റര്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രാഥമിക എതിരാളി ടാറ്റ പഞ്ച് ആണെങ്കിലും മാരുതി സുസുക്കി ഫ്രോങ്ക്‌സ്, മാരുതി സുസുക്കി ഇഗ്നിസ്, റെനോ കൈഗര്‍ എന്നിവയ്‌ക്കെതിരെയും എക്സ്റ്റര്‍ മത്സരിക്കുന്നുണ്ട്. പെട്രോള്‍ പവര്‍ട്രെയിനുകള്‍ക്കൊപ്പം 5 സീറ്റര്‍ കാറിന്റെ സിഎന്‍ജി പതിപ്പും ഹ്യുണ്ടായി വിപണിയില്‍ ഇറക്കിയിട്ടുണ്ട്.
 
എക്സ്റ്ററിന്റെ എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡാണ്. ഒപ്പം ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷനോടുകൂടിയ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം , പാര്‍ക്കിംഗ് സെന്‍സറുകള്‍, സെന്‍ട്രല്‍ ലോക്കിംഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍, ഹൈ-സ്പീഡ് അലേര്‍ട്ട്, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്നല്‍ എന്നിവയടക്കം മറ്റ് നിരവധി സവിശേഷതകളുമുണ്ട്.

എക്സ്റ്ററിന്റെ ഉയര്‍ന്ന വേരിയന്റുകളില്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവയും ഓഫര്‍ ചെയ്യുന്നു.

കിലോഗ്രാമിന് 27.1 കി.മീ മൈലേജ് നല്‍കുന്ന എക്സ്റ്റര്‍ സിഎന്‍ജി 9.32 ലക്ഷം രൂപ എക്സ്ഷോറൂം വിലയില്‍ സ്വന്തമാക്കാം. അതസമയം കാറിന്റെ പെട്രോള്‍ പതിപ്പുകള്‍ ലിറ്ററിന് ഏകദേശം 20 കി.മീ മൈലേജ് നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.പെട്രോള്‍ വേരിയന്റുകള്‍ക്ക് 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് AMT ഗിയര്‍ബോക്സുകളാണ് ലഭിക്കുക.അതേസമയം എക്സ്റ്റര്‍ സിഎന്‍ജിക്ക് 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമേ ഓഫര്‍ ചെയ്യുന്നുള്ളൂ.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com