പേരിലും ലോഗോയിലും മാറ്റം, അടിമുടി 'ഫ്രോങ്ക്‌സ്' തന്നെ; മൂന്ന് പുതിയ മോഡലുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ടൊയോട്ട 

മുന്‍നിര വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ഈ വര്‍ഷം അവസാനത്തോടെ മൂന്ന് പുതിയ വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്
ടൊയോട്ട/ ഫയല്‍ ചിത്രം
ടൊയോട്ട/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: മുന്‍നിര വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ഈ വര്‍ഷം അവസാനത്തോടെ മൂന്ന് പുതിയ വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതില്‍ രണ്ടെണ്ണം മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ സെഗ്നമെന്റിലാണ്.കോപാക്ട് എസ് യുവി രംഗത്ത് തരംഗമാകാന്‍ ലക്ഷ്യമിട്ടാണ് മൂന്നാമത്തെ വാഹനം. അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന് തൊട്ടുതാഴെയായാണ് ഇത് അവതരിപ്പിക്കുക.

അര്‍ബന്‍ ക്രൂയിസര്‍ നിര്‍ത്തലാക്കിയതിന്റെ വിടവ് ഈ നാല് മീറ്ററില്‍ താഴെയുള്ള കോപാക്ട് എസ്യുവി നികത്തുമെന്നാണ് കണക്കുകൂട്ടല്‍. ഈ വര്‍ഷം NEXA ബ്രാന്‍ഡിന് കീഴില്‍ പുറത്തിറക്കിയ മാരുതി സുസുക്കി ഫ്രോങ്ക്‌സിന്റെ പേരും ലോഗോയും മാറ്റി റീബാഡ്ജ് ചെയ്ത പതിപ്പായിരിക്കും ഇത്.ഫ്രോങ്ക്സിനെ അപേക്ഷിച്ച് ഫ്രണ്ട്, റിയര്‍ പ്രൊഫൈലുകളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാകും ഇത് അവതരിപ്പിക്കുക. 1.2-ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് 90 PS (കുതിരശക്തി) പെട്രോള്‍ എഞ്ചിനും 1.0-ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് 100 PS പെട്രോള്‍ എഞ്ചിനും ഉള്‍പ്പെടെയുള്ള പവര്‍ട്രെയിന്‍ ഓപ്ഷനുകളിലായിരിക്കാം മോഡല്‍ പുറത്തിറങ്ങുക എന്നാണ് റിപ്പോര്‍ട്ട്.

 ഈ വര്‍ഷം പുറത്തിറക്കാന്‍ പോകുന്ന രണ്ടു എംപിവികളില്‍ ഒന്ന് ടൊയോട്ട റൂമിയോണ്‍ ആണ്. ഇന്നോവ ക്രിസ്റ്റയ്ക്ക് താഴെയായാണ് ഇത് അവതരിപ്പിക്കുക. മാരുതി സുസുക്കി എര്‍ട്ടിഗയുടെ റീബാഡ്ജ് ചെയ്ത പതിപ്പാണിത്.ടൊയോട്ട ബാഡ്ജ്, ഫ്രണ്ട് ബമ്പര്‍, അലോയ് വീലുകള്‍ എന്നിവയ്ക്കൊപ്പം വ്യത്യസ്തമായ ഫ്രണ്ട് ഗ്രില്‍ ഡിസൈന്‍ ടൊയോട്ട റൂമിയണിനെ വ്യത്യസ്തമാക്കും. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് 103 പിഎസ് പെട്രോള്‍ എഞ്ചിനും ഏഴ് സീറ്റര്‍ ഇന്റീരിയറും ഓള്‍-ബ്ലാക്ക് ലേഔട്ടില്‍ ഉണ്ടായിരിക്കും. ടൊയോട്ട റൂമിയോണിന് എര്‍ട്ടിഗയേക്കാള്‍ അല്‍പ്പം ഉയര്‍ന്ന വില പ്രതീക്ഷിക്കാം.

ടൊയോട്ടയുടെ നിരയിലെ രണ്ടാമത്തെ എംപിവി പുതിയ വെല്‍ഫയര്‍ ആയിരിക്കും. ആഡംബരവും സമൃദ്ധവുമായ ബാഹ്യ, ഇന്റീരിയര്‍ ഡിസൈനോടു കൂടിയായിരിക്കും ടൊയോട്ട വെല്‍ഫയര്‍  അവതരിപ്പിക്കുക. വെല്‍ഫയര്‍ അതിന്റെ 2.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍-ഹൈബ്രിഡ് പവര്‍ട്രെയിന്‍ നിലനിര്‍ത്തുന്നു. പരമാവധി പവര്‍ 250 പിഎസ് ആണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com