ഇന്ത്യയില്‍ വന്‍കിട നിക്ഷേപത്തിന് പദ്ധതിയുമായി എഎംഡി, 3290 കോടി രൂപ ചെലവഴിക്കും; ബംഗളൂരുവില്‍ ഡിസൈന്‍ സെന്റര്‍

ഇന്ത്യയില്‍ വലിയ നിക്ഷേപത്തിന് ഒരുങ്ങി പ്രമുഖ അമേരിക്കന്‍ ചിപ്പ് നിര്‍മ്മാതാക്കളായ എഎംഡി
ചിപ്പ് നിർമ്മാണം, വീഡിയോ സ്ക്രീൻഷോട്ട്
ചിപ്പ് നിർമ്മാണം, വീഡിയോ സ്ക്രീൻഷോട്ട്

ന്യൂഡല്‍ഹി:  ഇന്ത്യയില്‍ വലിയ നിക്ഷേപത്തിന് ഒരുങ്ങി പ്രമുഖ അമേരിക്കന്‍ ചിപ്പ് നിര്‍മ്മാതാക്കളായ എഎംഡി ( അഡ്വാന്‍സ്ഡ് മൈക്രോ ഡിവൈസസ്). അടുത്ത അഞ്ചുവര്‍ഷത്തിനകം ഇന്ത്യയില്‍ 3290 കോടി രൂപയുടെ (400 മില്യണ്‍ ഡോളര്‍) നിക്ഷേപം നടത്തുമെന്ന് എഎംഡി പ്രഖ്യാപിച്ചു. ഇതിന് പുറമേ ഐടി കേന്ദ്രമായ ബംഗളൂരുവില്‍ കമ്പനിയുടെ ഏറ്റവും വലിയ ഡിസൈന്‍ സെന്റര്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്നും എഎംഡി അറിയിച്ചു.

ഗുജറാത്തില്‍ സെമി കണ്ടക്ടര്‍ സമ്മേളനത്തില്‍ എഎംഡി ചീഫ് ടെക്‌നോളജി ഓഫീസര്‍ മാര്‍ക്ക് പേപ്പര്‍മാസ്റ്റര്‍ ആണ് പ്രഖ്യാപനം നടത്തിയത്. ഫോക്‌സ്‌കോണ്‍ അടക്കം വന്‍കിട കമ്പനികളുടെ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഈ വര്‍ഷം അവസാനത്തോടെ ബംഗളൂരുവില്‍ ഡിസൈന്‍ സെന്റര്‍ പ്രവര്‍ത്തിച്ച് തുടങ്ങും. അഞ്ചുവര്‍ഷത്തിനകം 3000 എന്‍ജിനീയര്‍മാര്‍ക്ക് തൊഴിലവസരം നല്‍കാനാണ് പദ്ധതി. പുതിയ ക്യാംപസ് വരുന്നതോടെ, ഇന്ത്യയിലെ എഎംഡിയുടെ സാന്നിധ്യം പത്തു സ്ഥലങ്ങളിലേക്ക് വ്യാപിക്കും. നിലവില്‍ ഇന്ത്യയില്‍ കമ്പനിക്ക് 6500ലധികം ജീവനക്കാരുണ്ട്. 

പേഴ്‌സണല്‍ കമ്പ്യൂട്ടര്‍, ഡേറ്റ സെന്റര്‍ എന്നിവയ്ക്ക് പുറമേ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളിലും എഎംഡിയുടെ ചിപ്പുകള്‍ ഉപയോഗിക്കുന്നുണ്ട്. കാലിഫോര്‍ണിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചിപ്പുകളുടെ നിര്‍മ്മാണ രംഗത്തും മുന്‍നിരയില്‍ എത്താനുള്ള തയ്യാറെടുപ്പിലാണ്.

 ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com