ഇലക്ട്രിക് വാഹനം വാങ്ങാന്‍ പോകുകയാണോ?; വീട്ടില്‍ ഇവി ചാര്‍ജര്‍ സ്ഥാപിക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

ഇലക്ട്രിക് വാഹനങ്ങളുടെ കാലമാണ് വരാന്‍ പോകുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹനങ്ങളുടെ കാലമാണ് വരാന്‍ പോകുന്നത്. നിലവില്‍ തന്നെ ഇലക്ട്രിക് വാഹനങ്ങള്‍ എടുക്കുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ച് വരികയാണ്. എന്നാല്‍ റോഡരികില്‍ ആവശ്യത്തിന് ചാര്‍ജിങ് സ്‌റ്റേഷനുകള്‍ ഇല്ലാത്തത് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. വീട്ടിലും സ്ഥാപനങ്ങളിലും ഇവി ചാര്‍ജര്‍ സ്ഥാപിക്കുന്നത് കൂടുതല്‍ സൗകര്യപ്രദമാണ്.

നിലവില്‍ വ്യത്യസ്ത മോഡലുകളിലുള്ള നിരവധി ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലുണ്ട്. സാധാരണനിലയില്‍ 15 എഎംപി ഹോം സോക്കറ്റ് ഉപയോഗിച്ചാണ് ഇവ ചാര്‍ജ് ചെയ്യുന്നത്. വേഗത്തില്‍ ചാര്‍ജ് ചെയ്യുന്നതിന് കൂടുതല്‍ ശക്തിയേറിയ സംവിധാനം ഒരുക്കുന്നതാണ് നല്ലത്.  വീട്ടില്‍ ഇവി ചാര്‍ജര്‍ സ്ഥാപിക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചുവടെ:

1. ആദ്യം ഇവി ചാര്‍ജര്‍ സ്ഥാപിക്കുന്നതിന് മുന്‍പ് വീട്ടിലെ വയറിങ് സംവിധാനം പര്യാപ്തമാണോ എന്ന് പരിശോധിക്കുക. ഇതിനായി ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ സഹായം തേടാവുന്നതാണ്. കൂടാതെ ഇവി ചാര്‍ജര്‍ സ്ഥാപിക്കുന്നതിന് പ്രാദേശിക ഭരണകൂടത്തിന്റെ അനുമതി വാങ്ങേണ്ടതുമാണ്.

2. നിലവില്‍ രണ്ടു തരത്തിലുള്ള ചാര്‍ജറുകള്‍ ഉണ്ട്. ലെവല്‍ വണ്‍, ലെവല്‍ ടു എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. ലെവല്‍ ടുവില്‍ 240 വോള്‍ട്ട് കറന്റാണ് വേണ്ടി വരിക. അതായത് ലെവല്‍ വണിനേക്കാള്‍ ഫാസ്റ്റ് ആയി ചാര്‍ജ് ചെയ്യാന്‍ ലെവല്‍ ടു ചാര്‍ജര്‍ വഴി സാധിക്കുമെന്ന് സാരം. ഉപയോക്താവിന്റെ ആവശ്യാനുസരണം ഉചിതമായത് തെരഞ്ഞെടുക്കുന്നതാണ് നല്ലത്. ചാര്‍ജര്‍ സ്ഥാപിച്ചിരിക്കുന്നത് സുരക്ഷിതമായ ഇടത്താണ് എന്ന് ഉറപ്പാക്കേണ്ടതും അനിവാര്യമാണ്. ഈര്‍പ്പം ഉള്ള സ്ഥലത്ത് ചാര്‍ജര്‍  സ്ഥാപിക്കരുത്

3. ഉപയോക്താവിന് സ്വന്തം നിലയില്‍ ചാര്‍ജര്‍ സ്ഥാപിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇലക്ട്രീഷ്യന്റെ സഹായം തേടുന്നതാണ് നല്ലത്.

4. ചാര്‍ജര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ ഇത് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം. എന്നിട്ട് മാത്രമേ ഉപയോഗം ആരംഭിക്കാന്‍ പാടുള്ളൂ.

 ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com