ഇനി വൈകേണ്ട; ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ മൂന്നു ദിവസം കൂടി

ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ വൈകുന്നവർക്കെതിരെ നടപടിയുണ്ടാകും
ഫയൽ ചിത്രം
ഫയൽ ചിത്രം

ന്യൂഡൽഹി: ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ഇനി മൂന്നു ദിവസം കൂടി. ജൂലൈ 31 നാണ് സമയപരിധി അവസാനിക്കുക. ഇതുവരെ 5.03 കോടി റിട്ടേണുകൾ ഫയൽ ചെയ്യപ്പെട്ടു കഴിഞ്ഞു. ഇതിൽ 4.46 കോടി റിട്ടേണുകൾ ഇ- വെരിഫൈ ചെയ്തു. 

ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ വൈകുന്നവർക്കെതിരെ നടപടിയുണ്ടാകും. നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിൽ  കാലതാമസം ഉണ്ടായാൽ ഐ-ടി നിയമങ്ങൾ അനുസരിച്ച്  10,000 രൂപ വരെ പിഴ ഈടാക്കാം. ആദായനികുതി നിയമം 1961-ലെ സെക്ഷൻ 234 എയിലെ വ്യവസ്ഥകൾ അനുസരിച്ച്, മറ്റ് പിഴകൾക്ക് പുറമെ നികുതി ചുമത്താവുന്ന വരുമാനത്തിന് പലിശയും വകുപ്പിന് ഈടാക്കാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com