ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് യുപിഐ ഇടപാടുകള്‍ നടത്തണോ?; അറിയേണ്ടത് ഇത്രമാത്രം 

ഓരോ ദിവസം കഴിയുന്തോറും യുപിഐ ഇടപാടുകളുടെ സ്വീകാര്യത വര്‍ധിച്ച് വരികയാണ്
പ്രതീകാത്മക ചിത്രം/ പിടിഐ
പ്രതീകാത്മക ചിത്രം/ പിടിഐ

ന്യൂഡല്‍ഹി: ഓരോ ദിവസം കഴിയുന്തോറും യുപിഐ ഇടപാടുകളുടെ സ്വീകാര്യത വര്‍ധിച്ച് വരികയാണ്. നിലവില്‍ ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് യുപിഐ ഇടപാട് നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

തുടക്കത്തില്‍ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് മാത്രം യുപിഐ ഇടപാട് നടത്താനാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ അനുവദിച്ചിരുന്നത്. അടുത്തിടെയാണ് സേവനം വിപുലമാക്കുന്നതിന്റെ ഭാഗമായി ക്രെഡിറ്റ് കാര്‍ഡുകളെയും ഇതിന്റെ പരിധിയില്‍ കൊണ്ടുവന്നത്. റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് യുപിഐ ഇടപാടുകള്‍ നടത്താനുള്ള സൗകര്യമാണ് പുതിയതായി വന്നത്. യുപിഐ സേവനദാതാക്കളായ ഗൂഗിള്‍ പേയുമായി ചേര്‍ന്നാണ് ഈ സേവനം നല്‍കുന്നത്.

വ്യാപാരിയുടെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് യുപിഐ ഇടപാട് നടത്താനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. ഡെബിറ്റ് കാര്‍ഡ് പോലെ തന്നെ ക്രെഡിറ്റ് കാര്‍ഡ് കൈവശം ഇല്ലാതെയും ഇടപാട് പൂര്‍ത്തിയാക്കാന്‍ സാധിക്കും. ആക്‌സിസ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക് അടക്കമുള്ള ബാങ്കുകള്‍ നല്‍കുന്ന റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ഇടപാട് നടത്താന്‍ സാധിക്കുക.ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ പേ വഴി യുപിഐ ഇടപാട് നടത്തുന്നവിധം ചുവടെ:  

ആദ്യം സ്മാര്‍ട്ട്‌ഫോണില്‍ ഗൂഗിള്‍ പേ ആപ്പ് തുറക്കുക

സെറ്റിങ്‌സ് മെനുവില്‍ പോകുക

'Setup payment method' 'ടാപ്പ് ചെയ്ത ശേഷം 'Add RuPay credit card.'തെരഞ്ഞെടുക്കുക

ക്രെഡിറ്റ് കാര്‍ഡിലെ അവസാന ആറക്ക നമ്പറും കാലാവധി തീരുന്ന തീയതിയും പിനും നല്‍കുക

പ്രൊഫൈലിലെ 'RuPay credit card on UPI' ടാപ്പ് ചെയ്ത് ആക്ടീവ് ആക്കുക


റുപേ ക്രെഡിറ്റ് കാര്‍ഡ് നല്‍കിയ ബാങ്ക് തെരഞ്ഞെടുക്കുക


യുപിഐ പിന്‍ സെറ്റ് ചെയ്യുക


തുടര്‍ന്ന് റുപേ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് യുപിഐ ഇടപാടുകള്‍ നടത്തുക

യുപിഐ ഐഡി നല്‍കിയും ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തുമാണ് ഇടപാട് നടത്തേണ്ടത്‌

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com