പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

2000 രൂപ നോട്ട് പിന്‍വലിച്ചത് ബാങ്ക് നിക്ഷേപത്തിന് കരുത്തുപകരും, വായ്പ തിരിച്ചടവ് വര്‍ധിക്കും, ഉപഭോഗം ഉയരും: എസ്ബിഐ റിപ്പോര്‍ട്ട് 

2000  രൂപ നോട്ട് പിന്‍വലിച്ച റിസര്‍വ് ബാങ്ക് തീരുമാനം ബാങ്ക് നിക്ഷേപത്തിന് കരുത്തുപകരുമെന്ന് എസ്ബിഐ പഠന റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: 2000  രൂപ നോട്ട് പിന്‍വലിച്ച റിസര്‍വ് ബാങ്ക് തീരുമാനം ബാങ്ക് നിക്ഷേപത്തിന് കരുത്തുപകരുമെന്ന് എസ്ബിഐ പഠന റിപ്പോര്‍ട്ട്. ബാങ്ക് നിക്ഷേപം വര്‍ധിക്കുന്നതിന് പുറമേ വായ്പയുടെ തിരിച്ചടവ്, ഉപഭോഗം എന്നിവ ഉയരുന്നതിനും 2000 രൂപ നോട്ട് പിന്‍വലിച്ച നടപടി ഗുണം ചെയ്യുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജിഡിപി വളര്‍ച്ചയാണ് പഠന റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്ന മറ്റൊന്ന്.

കൃത്യസമയത്താണ് ആര്‍ബിഐയുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായത്. 2000 രൂപ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതിന് സമയപരിധി നിശ്ചയിച്ചു. 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് ആര്‍ബിഐ ചെലുത്തിയ സമ്മര്‍ദ്ദം ക്രെഡിറ്റ്- ഡെപ്പോസിറ്റ് തോത് ഉയരുന്നതിന് സഹായകമാകും. കൂടാതെ പലിശനിരക്ക് ഉയരുന്നതിലുള്ള പക്ഷപാതിത്വം കുറയ്ക്കാനും ഇത് സഹായകമാകുമെന്ന് എസ്ബിഐ ഗ്രൂപ്പ് ചീഫ് ഇക്കണോമിക് അഡ്വവൈസര്‍ സൗമ്യ കാന്തി ഘോഷ് പറയുന്നു.

ബാങ്കുകളില്‍ കോര്‍പ്പറേറ്റുകളും വലിയ തോതിലാണ് നിക്ഷേപം നടത്തുന്നത്. മെച്ചപ്പെട്ട റിട്ടേണ്‍ ലഭിക്കുന്നതും പണലഭ്യതയും സുരക്ഷിതത്വവുമാണ് ബാങ്കുകളിലേക്ക് കോര്‍പ്പറേറ്റുകളെ ആകര്‍ഷിക്കുന്നത്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ അഭാവം, ഇ- റുപ്പിയുടെ സാധ്യത വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com