വായ്പ എടുക്കാന്‍ പോകുകയാണോ?; എങ്ങനെ സിബില്‍ സ്‌കോര്‍ കൂട്ടാം?, വിശദാംശങ്ങള്‍ 

ഒരു വ്യക്തിയുടെ വായ്പാക്ഷമതയും സാമ്പത്തിക അച്ചടക്കവും ഇത് വഴി അറിയാന്‍ സാധിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വായ്പയും ക്രെഡിറ്റ് കാര്‍ഡും  അനുവദിക്കുന്നതിന് ബാങ്കുകള്‍ ഇപ്പോള്‍ മുഖ്യമായി അടിസ്ഥാനമാക്കുന്നത് സിബില്‍ സ്‌കോറാണ്. ഒരു വ്യക്തിയുടെ വായ്പാക്ഷമതയും സാമ്പത്തിക അച്ചടക്കവും ഇത് വഴി അറിയാന്‍ സാധിക്കും. സിബില്‍ സ്‌കോര്‍ കുറവാണെങ്കില്‍ വായ്പയുടെ ചെലവ് വര്‍ധിക്കും. മെച്ചപ്പെട്ട സിബില്‍ സ്‌കോര്‍ ആണെങ്കില്‍ കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭിക്കും. സിബില്‍ സ്‌കോര്‍ മെച്ചപ്പെടുത്തുന്നതിനുള്ള മൂന്ന് വഴികള്‍ നോക്കാം:

1. ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ തോത് 30 ശതമാനത്തിന് മുകളില്‍ പോകാതെ നോക്കുക. അങ്ങനെ വന്നാല്‍ മെച്ചപ്പെട്ട സിബില്‍ സ്‌കോര്‍ ലഭിക്കും. കാര്‍ഡിന്റെ നിലവിലെ ക്രെഡിറ്റ് കാര്‍ഡ് പരിധിക്കുള്ളില്‍ തുടരാന്‍ പാടുപെടുകയാണെങ്കില്‍ ഉയര്‍ന്ന പരിധിയുടെ ഓഫര്‍ ലഭിക്കാന്‍ ഇത് സഹായകമാകും.

2. ക്രെഡിറ്റ് കാര്‍ഡ്, വായ്പ എന്നിവയുടെ തിരിച്ചടവ് കൃത്യമായി നിര്‍വഹിക്കുക. ഇതില്‍ വീഴ്ച സംഭവിച്ചാല്‍ അത് സിബില്‍ സ്‌കോറിനെയും ബാധിക്കും. 

3. വായ്പ പോര്‍ട്ട്‌ഫോളിയോയില്‍ വൈവിധ്യവത്കരണത്തിന് ശ്രമിക്കുക. ഈടില്ലാത്ത വായ്പയുടെയും ഈടുള്ള വായ്പയുടെയും സമ്മിശ്രമായിരിക്കണം വായ്പ പോര്‍ട്ട്‌ഫോളിയോ. ഇത് സിബില്‍ നിരക്ക് ഉയരാന്‍ സഹായകമാകും. ക്രെഡിറ്റ് കാര്‍ഡ് ഈടില്ലാത്ത വായ്പയാണ്. എന്നാല്‍ വാഹന, ഭവന വായ്പകള്‍ ഈടുള്ള വായ്പകള്‍ക്ക് ഉദാഹരണമാണ്.

300നും 900നും ഇടയിലാണ് സിബില്‍ സ്‌കോര്‍ വരുന്നത്. 750ന് മുകളിലാണ് സിബില്‍ സ്‌കോര്‍ എങ്കില്‍ കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭിക്കും.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com