ചെന്നൈയിലും വരുന്നു ഷോപ്പിങ് മാള്‍, 50,000 പേര്‍ക്ക് തൊഴില്‍ ലക്ഷ്യം; മൂന്ന് വര്‍ഷം കൊണ്ട് 10,000 കോടിയുടെ കൂടി നിക്ഷേപം: ലുലുഗ്രൂപ്പ് 

ഇന്ത്യയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന വിവിധ പദ്ധതികളില്‍ അടുത്ത മൂന്ന് വര്‍ഷത്തിനകം 10000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പ്
എം എ യൂസഫലി, ഫയല്‍ ചിത്രം
എം എ യൂസഫലി, ഫയല്‍ ചിത്രം

ഹൈദരാബാദ്: ഇന്ത്യയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന വിവിധ പദ്ധതികളില്‍ അടുത്ത മൂന്ന് വര്‍ഷത്തിനകം 10000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പ്. ഇതിനോടകം രാജ്യത്ത് 20,000 കോടിയിലധികം രൂപയുടെ നിക്ഷേപം നടത്തിയതായി ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി അറിയിച്ചു.

വിവിധ പദ്ധതികളിലൂടെ ഇന്ത്യയില്‍ മാത്രം 50,000 പേര്‍ക്ക് ജോലി നല്‍കുകയാണ് ലക്ഷ്യം. ഇതിനോടകം ലുലുഗ്രൂപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ 22000 പേര്‍ക്ക് ജോലി നല്‍കിയതായും യൂസഫലി അറിയിച്ചു.  തെലങ്കാനയില്‍ മാത്രം അടുത്ത അഞ്ചുവര്‍ഷം കൊണ്ട് 3500 കോടിയുടെ നിക്ഷേപം നടത്തുകയാണ് ലക്ഷ്യം. 3000 കോടിയുടെ ഡെസ്റ്റിനേഷന്‍ ഷോപ്പിങ് മാള്‍ അടക്കമുള്ള വിവിധ പദ്ധതികള്‍ക്കാണ് രൂപം നല്‍കിയത്.

രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ഷോപ്പിങ് മാള്‍, ഹോട്ടലുകള്‍ അടക്കം നിരവധി പദ്ധതികളിലായി ഇതിനോടകം തന്നെ 20,000 കോടിയിലധികം രൂപയുടെ നിക്ഷേപം നടത്തി കഴിഞ്ഞു. ഈ പരിധി ഉയര്‍ത്തും. കൂടുതല്‍ നിക്ഷേപം രാജ്യത്ത് നടത്തും. അഹമ്മദാബാദില്‍ ഷോപ്പിങ് മാളിന്റെ നിര്‍മ്മാണം തുടങ്ങിയതായും അദ്ദേഹം അറിയിച്ചു.

ചെന്നൈയിലും ഷോപ്പിങ് മാള്‍ വരുന്നുണ്ട്. അടുത്ത മൂന്ന് വര്‍ഷം കൊണ്ട് പതിനായിരം കോടിയുടെ കൂടി നിക്ഷേപം നടത്താനാണ് ആലോചിക്കുന്നത്. പ്രവാസി നിക്ഷേപവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ മോദി സര്‍ക്കാര്‍ ഉദാരമാക്കിയത് ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം വരാന്‍ സഹായമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പ്രവാസി നിക്ഷേപത്തെ ആഭ്യന്തര നിക്ഷേപമായി കണ്ടാണ് നിയമത്തില്‍ ഇളവ് അനുവദിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com