ജന്മദിനത്തില്‍ കാറോട്ട മത്സരം; ശതകോടീശ്വരന്‍ ജെയിംസ് ക്രൗണ്‍ വാഹനാപകടത്തില്‍ മരിച്ചു

ശതകോടീശ്വരനും അമേരിക്കയിലെ പ്രമുഖ ബിസിനസുകാരനുമായ ജെയിംസ് ക്രൗണ്‍ കാറോട്ട മത്സരത്തിനിടെ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചു
ജെയിംസ് ക്രൗണ്‍/ ട്വിറ്റർ‌
ജെയിംസ് ക്രൗണ്‍/ ട്വിറ്റർ‌

ന്യൂയോര്‍ക്ക്:  ശതകോടീശ്വരനും അമേരിക്കയിലെ പ്രമുഖ ബിസിനസുകാരനുമായ ജെയിംസ് ക്രൗണ്‍ കാറോട്ട മത്സരത്തിനിടെ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചു. തന്റെ 70-ാം ജന്മദിനം ആഘോഷിക്കുന്നതിനിടെയാണ് സംഭവം. ജെയിംസ് ക്രൗണിന്റെ മരണത്തില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അടക്കം നിരവധിപ്പേര്‍ അനുശോചനം രേഖപ്പെടുത്തി.

കൊളറാഡോയിലാണ് സംഭവം. വുഡി ക്രീക്കിലെ ആസ്‌പെന്‍ മോട്ടോസ്‌പോര്‍ട്ട്‌സ് പാര്‍ക്കില്‍ വച്ച് നടന്ന കാറോട്ട മത്സരത്തിനിടെ, നിയന്ത്രണം വിട്ട് കാര്‍ ഇംപാക്ട് ബാരിയറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇദ്ദേഹം ഇവിടെ സ്ഥിരം സന്ദര്‍ശകനാണ്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റാണ് പ്രമുഖ ധനകാര്യ സ്ഥാപനമായ ജെപി മോര്‍ഗന്റെ ഡയറക്ടര്‍ കൂടിയായ ജെയിംസ് ക്രൗണിന് മരണം സംഭവിച്ചത്. 

കുടുംബ വക സ്ഥാപനമായ ഹെന്‍ട്രി ക്രൗണ്‍ ആന്റ് കമ്പനിയുടെ സിഇഒയും പ്രസിഡന്റുമായിരുന്നു ക്രൗണ്‍. ഇവിടെ നിന്നാണ് അമേരിക്കയിലെ പ്രമുഖ ബിസിനസുകാരനിലേക്കുള്ള വളര്‍ച്ചയുടെ പടവുകള്‍ അദ്ദേഹം കയറിയത്. നിക്ഷേപ സ്ഥാപനമായ ഹെന്റി ക്രൗണ്‍ ആന്റ് കമ്പനി 1919ലാണ് സ്ഥാപിതമായത്. ക്രൗണിന്റെ പരിശ്രമത്തിലൂടെയാണ് അമേരിക്കയിലെ ഏറ്റവും വലിയ സ്വകാര്യ ബിസിനസ് സ്ഥാപനങ്ങളില്‍ ഒന്നായി ഇത് വളര്‍ന്നത്. ഇതിന് പുറമെ ജെപി മോര്‍ഗന്‍ അടക്കം നിരവധി കമ്പനികളുടെ ഡയറക്ടര്‍ കൂടിയാണ് ക്രൗണ്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com