റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പാന്‍ ഇല്ലേ?, എളുപ്പം ഡൗണ്‍ലോഡ് ചെയ്യാം; അറിയേണ്ടത് ഇത്രമാത്രം 

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി തീരാന്‍ ഇനി ആഴ്ചകള്‍ മാത്രമാണ് അവശേഷിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി തീരാന്‍ ഇനി ആഴ്ചകള്‍ മാത്രമാണ് അവശേഷിക്കുന്നത്. റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള രേഖകള്‍ ശേഖരിക്കുന്നതിനുള്ള തിരക്കിലാണ് ജീവനക്കാര്‍. റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാറും പാനും അത്യാവശ്യമാണ്. പാന്‍ നഷ്ടപ്പെട്ടാല്‍ ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്ന് എളുപ്പം ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. പാന്‍ ഡൗണ്‍ലോഡ് ചെയ്യുന്ന വിധം താഴെ:

ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

www.incometax.gov.inല്‍ കയറി രജിസ്റ്റര്‍ ചെയ്യുക, രജിസ്റ്റര്‍ യുവര്‍സെല്‍ഫ് എന്ന ഓപ്ഷനില്‍ കയറി വേണം രജിസ്റ്റര്‍ ചെയ്യേണ്ടത്

ഇതിനോടകം രജിസ്റ്റര്‍ ചെയ്തവര്‍ ലോഗിന്‍ ചെയ്യുക

ഇ- പാന്‍ സെക്ഷന്‍ തെരഞ്ഞെടുക്കുക

ഇ- പാന്‍ പേജില്‍ ന്യൂ പാന്‍, പാന്‍ കാര്‍ഡ് റീപ്രിന്റ് എന്നി ഓപ്ഷനുകളില്‍ ആവശ്യം വേണ്ടത് തെരഞ്ഞെടുത്ത് മുന്നോട്ടുപോകുക

പാന്‍ കാര്‍ഡ് നഷ്ടപ്പെട്ട കേസുകളില്‍ പാന്‍ കാര്‍ഡ് റീപ്രിന്റ് തെരഞ്ഞെടുക്കുകയാണ് വേണ്ടത്

ജനനത്തീയതി, ക്യാപ്ച കോഡ്, പാന്‍ നമ്പര്‍, ആധാര്‍ നമ്പര്‍, തുടങ്ങിയ വിവരങ്ങള്‍ നല്‍കുക

ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറില്‍ ഒടിപി ലഭിക്കും. ഒടിപി നല്‍കി വേരിഫൈ ചെയ്യുക

ഇ- പാന്‍ കാര്‍ഡിനായി ഫീസ് അടയ്ക്കുക

സാധാരണനിലയില്‍ 50 രൂപയാണ് ഫീസ്

ഫീസ് അടച്ചുകഴിഞ്ഞാല്‍ നടപടികള്‍ വിജയകരമായി പൂര്‍ത്തിയായി എന്ന് കാണിച്ച് ഉടന്‍ തന്നെ സന്ദേശം ലഭിക്കും 

തുടര്‍ന്ന് ഇ-മെയിലില്‍ ആദായനികുതിവകുപ്പിന്റെ പേരില്‍ വന്നിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇ-പാന്‍ ഡൗണ്‍ലോഡ് ചെയ്യുക

പിഡിഎഫ് ഫോര്‍മാറ്റില്‍ ഇ-പാന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്‌.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com