7.5 ശതമാനം പലിശ, മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ് ഇനി ബാങ്കുകളിലും; അറിയേണ്ടതെല്ലാം 

കഴിഞ്ഞ ബജറ്റിലാണ് സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ് എന്ന പേരില്‍ ലഘു സമ്പാദ്യ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്
റോഡരികില്‍ കച്ചവടം നടത്തുന്ന സ്ത്രീ, ഫയല്‍/ എക്‌സ്പ്രസ്
റോഡരികില്‍ കച്ചവടം നടത്തുന്ന സ്ത്രീ, ഫയല്‍/ എക്‌സ്പ്രസ്

ന്യൂഡല്‍ഹി: കഴിഞ്ഞ ബജറ്റിലാണ് സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ് എന്ന പേരില്‍ ലഘു സമ്പാദ്യ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഒറ്റ തവണ നിക്ഷേപ പദ്ധതിയുടെ കാലാവധി രണ്ടുവര്‍ഷമാണ്.  സ്ത്രീയുടെയോ പെണ്‍കുട്ടിയുടെയോ പേരില്‍ രണ്ടു ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 7.5 ശതമാനമാണ് പലിശനിരക്ക്. ഭാഗികമായി പിന്‍വലിക്കുന്നതിന് അവസരവും ഉണ്ട്. ബാങ്ക് സ്ഥിര നിക്ഷേപത്തെക്കാള്‍ പലിശനിരക്ക് കൂടുതലാണ് എന്നതാണ് ഇതിന്റെ ആകര്‍ഷണം.

നിലവില്‍ രാജ്യത്തെ പോസ്റ്റ് ഓഫീസുകള്‍ മുഖേനയാണ് ഇതില്‍ ചേരാന്‍ സാധിക്കുന്നത്. എന്നാല്‍ ഇതിന്റെ സാധ്യത വര്‍ധിപ്പിച്ച് പൊതുമേഖല ബാങ്കുകളിലും തെരഞ്ഞെടുത്ത സ്വകാര്യ ബാങ്കുകളിലും അക്കൗണ്ട് ഓപ്പണ്‍ ചെയ്യാവുന്നതാണെന്ന് കാണിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. സ്വകാര്യ ബാങ്കുകളില്‍ ഐസിഐസിഐ, ആക്‌സിസ്, എച്ച്ഡിഎഫ്‌സി, ഐഡിബിഐ എന്നിവയിലാണ് മഹിളാ സമ്മാന്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റിന് അക്കൗണ്ട് തുറക്കാന്‍ അവസരം ലഭിക്കുക.

ഏപ്രിലിലാണ് പദ്ധതി ആരംഭിച്ചത്.  രാജ്യത്തെ 1.59 പോസ്റ്റ് ഓഫീസുകളിലാണ് ഇത് തുടക്കത്തില്‍ ലഭ്യമാക്കിയത്. ഇനി ബാങ്കുകളില്‍ പോയും അക്കൗണ്ട് തുറക്കാന്‍ കഴിയുന്നവിധമാണ് സേവനം വിപുലപ്പെടുത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com