ഹിന്‍ഡന്‍ബര്‍ഗ്: അദാനി ഓഹരിത്തകര്‍ച്ച അന്വേഷിക്കാന്‍ സമിതി; റിപ്പോര്‍ട്ട് രണ്ടു മാസത്തിനകം

സമിതിക്കു പൂര്‍ണ സഹകരണം ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും സെബിയോടും കോടതി
ഗൗതം അദാനി/ഫയല്‍
ഗൗതം അദാനി/ഫയല്‍

ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ തകര്‍ന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ സുപ്രിം കോടതി ആറംഗ സമിതിയെ നിയോഗിച്ചു. സുപ്രീം കോടതിയിലെ മുന്‍ ജഡ്ജി എഎം സപ്രയുടെ നേതൃത്വത്തിലുള്ള സമിതി ഓഹരി വിപണിയുടെ നിയന്ത്രണ സംവിധാനം പുനരവലോകനം ചെയ്യും.

നിയന്ത്രണ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍, നിക്ഷേപകരെ ബോധവത്കരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍, സമഗ്രമായ അവലോകനം എന്നിവ സമിതിയുടെ ചുമതലകളില്‍പെടുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. 

രണ്ടു മാസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സമിതിക്കു പൂര്‍ണ സഹകരണം ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും സെബിയോടും കോടതി നിര്‍ദേശിച്ചു. 

മുന്‍ ജഡ്ജിമാരായ ഒപി ഭട്ട്, ജെപി ദേവദത്ത് എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും. നന്ദന്‍ നിലേക്കനി, കെവി കാമത്ത് , സോമശേഖരന്‍ സുന്ദരേശന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com