അക്കൗണ്ടില്‍ നിന്ന് 295 രൂപ ഡെബിറ്റ് ചെയ്‌തോ?; കാരണമിത് 

ഈ ദിവസങ്ങളില്‍ ഇടപാട് നടത്താതെ തന്നെ 295 രൂപ സേവിങ്‌സ് അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്തതായി സോഷ്യല്‍മീഡിയയില്‍ അടക്കം നിരവധി എസ്ബിഐ അക്കൗണ്ട് ഉടമകളുടെ പരാതി പ്രവാഹം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഈ ദിവസങ്ങളില്‍ ഇടപാട് നടത്താതെ തന്നെ 295 രൂപ സേവിങ്‌സ് അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്തതായി സോഷ്യല്‍മീഡിയയില്‍ അടക്കം നിരവധി എസ്ബിഐ അക്കൗണ്ട് ഉടമകളുടെ പരാതി പ്രവാഹം. അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്തത് തിരിച്ച് ക്രെഡിറ്റ് ചെയ്തില്ലെന്നും പാസ്ബുക്കിലും ബാങ്ക് സ്റ്റേറ്റ്‌മെന്റിലും ഡെബിറ്റ് ചെയ്തതായി കാണിച്ചിട്ടുണ്ടെന്നുമാണ് പരാതിയില്‍ പറയുന്നത്. 

യഥാര്‍ഥത്തില്‍ ഇഎംഐ അടയ്ക്കുന്നതിന് ആവശ്യമായ തുക അക്കൗണ്ടില്‍ നിലനിര്‍ത്തുന്നതില്‍ വീഴ്ച വരുത്തിയതിനുള്ള പിഴയാണ് ഈ തുക. മുന്‍കൂട്ടി നിശ്ചയിച്ച സമയത്ത് പതിവായി അടച്ചുപോകുന്ന ഇഎംഐ സംവിധാനം സുഗമമാക്കാന്‍ സഹായിക്കുന്നത് നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസ് ആണ്. ഇഎംഐയ്ക്കായി അക്കൗണ്ടില്‍ നിന്ന് ഓട്ടോമാറ്റാക്കായി പണം ഡെബിറ്റ് ചെയ്യാന്‍ സഹായിക്കുന്നതാണ് ഇതിന്റെ കടമ. 

വായ്പയോ ഇഎംഐയോ എടുക്കുമ്പോള്‍ മുന്‍കൂട്ടി നിശ്ചയിച്ച സമയത്ത് പതിവായി  സേവിങ്‌സ് അക്കൗണ്ടില്‍ നിന്ന് തുക ഡെബിറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. ഇഎംഐയ്ക്കായി അക്കൗണ്ടില്‍ മതിയായ തുക കരുതേണ്ടത് അത്യാവശ്യമാണ്. ഇഎംഐ പിടിക്കുന്ന ദിവസത്തിന് മുന്‍പ് തന്നെ അക്കൗണ്ടില്‍ ആവശ്യത്തിന് പണം ഉണ്ടെന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടത്. ഉദാഹരണമായി അഞ്ചിനാണ് ഇഎംഐ തീയതിയെങ്കില്‍ നാലിന് തന്നെ ആവശ്യത്തിന് പണം അക്കൗണ്ടില്‍ കരുതണം എന്ന് സാരം.

ഇതില്‍ വീഴ്ച വരുത്തുമ്പോള്‍ പിഴയായി 250 രൂപയാണ് ഈടാക്കുന്നത്. ഇതിന് പുറമേ 18 ശതമാനം ജിഎസ്ടി കൂടി ചേരുമ്പോള്‍ വരുന്ന 295 രൂപയാണ് അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്തിരിക്കുന്നത്. ഇഎംഐ മാനഡേറ്റ് ബൗണ്‍സായതിന് പിഴയായാണ് തുക ചുമത്തിയിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com