സൗജന്യമാണ് എന്ന് കരുതരുത്?, ക്രെഡിറ്റ് കാര്‍ഡിലെ ഹിഡന്‍ ചാര്‍ജുകള്‍; അറിയേണ്ടതെല്ലാം  

എടിഎമ്മില്‍ നിന്ന് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നത് പോലെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും പണം പിന്‍വലിക്കാന്‍ സാധിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ടിയന്തര ഘട്ടങ്ങളില്‍ പണത്തിന് ആവശ്യം വന്നാല്‍ ഒട്ടുമിക്ക ആളുകളും ആശ്രയിക്കുന്നത് ക്രെഡിറ്റ് കാര്‍ഡിനെയാണ്. പണം പിന്നീട് അടച്ചാല്‍ മതി എന്നതാണ് ക്രെഡിറ്റ് കാര്‍ഡിന്റെ ഏറ്റവും വലിയ ഗുണം.

എടിഎമ്മില്‍ നിന്ന് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നത് പോലെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും പണം പിന്‍വലിക്കാന്‍ സാധിക്കും. കൂടാതെ സാധനങ്ങള്‍ പര്‍ച്ചെയ്സ് ചെയ്യാനും മറ്റും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരും നിരവധിയാണ്. ക്രെഡിറ്റ് കാര്‍ഡ് സൗജന്യമാണെന്നാണ് ബാങ്കുകള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ചില 'ഹിഡന്‍ ചാര്‍ജുകള്‍' ഇതില്‍ ഒളിഞ്ഞുകിടക്കുന്നുണ്ട്. അവ പരിശോധിക്കാം.

ആന്യുവല്‍ മെയിന്റനന്‍സ് ചാര്‍ജ്

ഇത് ഒരു ഹിഡന്‍ ചാര്‍ജ് അല്ല. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗവുമായി ബന്ധപ്പെട്ട് വര്‍ഷത്തിലൊരിക്കലോ അല്ലെങ്കില്‍ മറ്റു സമയങ്ങളിലോ ആന്യുവല്‍ മെയിന്റനന്‍സ് ചാര്‍ജ് എന്ന പേരില്‍ നിശ്ചിത തുക ഉപഭോക്താവില്‍ നിന്ന് ഈടാക്കാറുണ്ട്. കാര്‍ഡിന്റെ പ്രത്യേകത അനുസരിച്ച് ഇതിന്റെ സമയപരിധിയില്‍ മാറ്റം ഉണ്ടാവാം.ചില സമയങ്ങളില്‍ സൗജന്യ ക്രെഡിറ്റ് കാര്‍ഡ് ഓഫറുമായി  ബാങ്കുകള്‍ വരാറുണ്ട്. അങ്ങനെയുള്ള സമയത്ത് ഒരു നിശ്ചിത സമയം വരെയോ ലൈഫ് ടൈമിലോ വാര്‍ഷിക ഫീസ് ഈടാക്കിയില്ല എന്ന് വരാം.

ക്യാഷ് അഡ്വാന്‍സ് ഫീ

ക്രെഡിറ്റ് കാര്‍ഡ് പരിധി പോലെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും പരിധി ഉണ്ട്. ഇത്തരത്തില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നത് ചെലവേറിയതാണ്. പിന്‍വലിക്കുന്ന പണത്തിന്റെ 2.5 ശതമാനം ക്യാഷ് അഡ്വാന്‍സ് ഫീസായി ഈടാക്കുന്നുണ്ട്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചെയ്‌സ് ചെയ്യുമ്പോഴും മറ്റും ലഭിക്കുന്ന ഒരു നിശ്ചിത കാലയളവ് വരെയുള്ള പലിശരഹിത ഇളവ് ഇതിന് ലഭിക്കില്ല. പണമിടപാട് നടന്ന ദിവസം മുതല്‍ തന്നെ പലിശയ്ക്ക് വിധേയമാണ്.

ഓവര്‍ ലിമിറ്റ് ഫീ

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ചെലവഴിക്കുന്നതിന് പരിധിയുണ്ട്. ഈ പരിധി കഴിഞ്ഞാല്‍ ഭൂരിഭാഗം ബാങ്കുകളും കുറഞ്ഞത് 500 രൂപയെങ്കിലും ഫീസായി ഈടാക്കാറുണ്ട്. 

ലേറ്റ് പേയ്‌മെന്റ് ചാര്‍ജ്

ബാങ്ക് അനുവദിക്കുന്ന കുറഞ്ഞ തുക പോലും തിരിച്ചടയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍ ബാങ്ക് ലേറ്റ് ഫീസ് ഈടാക്കും. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്തിയ ശേഷം വരുന്ന വായ്പാ ബാധ്യത നിശ്ചിത സമയത്തിനകം തിരിച്ചടയ്ക്കണമെന്നാണ് വ്യവസ്ഥ. മുഴുവന്‍ തുകയും ഒറ്റയടിക്ക് അടയ്ക്കാന്‍ കഴിയില്ല എന്ന് മനസിലാക്കിയാണ് ബാങ്ക് മിനിമം തുക നിശ്ചയിക്കുന്നത്. മിനിമം തുക സമയാസമയം തിരിച്ചടച്ച് വായ്പാബാധ്യത തീര്‍ക്കാനാണ് ബാങ്ക് ഇത്തരത്തില്‍ അവസരം നല്‍കുന്നത്. ഇത് പാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആണ് ലേറ്റ് ഫീസ് വരുന്നത്.

ജിഎസ്ടി

എല്ലാ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളും ജിഎസ്ടിക്ക് വിധേയമാണ്. 18 ശതമാനമാണ് നികുതി.

വിദേശ ഇടപാടുകള്‍

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന വിദേശ ഇടപാടുകള്‍ക്ക് പ്രത്യേക ഫീസ് ഈടാക്കുന്നുണ്ട്. ഫോറിന്‍ കറന്‍സി മാര്‍ക്ക് - അപ്പ് ഫീ എന്ന പേരിലാണ് ഫീസ് ഈടാക്കുന്നത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com