'കെവൈസി അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ അക്കൗണ്ട് ക്ലോസ് ചെയ്യും'; തട്ടിപ്പില്‍ വീഴരുതെന്ന് എച്ച്ഡിഎഫ്‌സിയുടെ മുന്നറിയിപ്പ് 

കെവൈസി, പാന്‍ അപ്‌ഡേറ്റുകള്‍ എന്ന പേരില്‍ വരുന്ന തട്ടിപ്പ് മെസേജുകളില്‍ വീഴരുതെന്ന് പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സിയുടെ മുന്നറിയിപ്പ്
എച്ച്ഡിഎഫ്‌സി ബാങ്ക്, ഫയല്‍/ റോയിട്ടേഴ്‌സ്‌
എച്ച്ഡിഎഫ്‌സി ബാങ്ക്, ഫയല്‍/ റോയിട്ടേഴ്‌സ്‌

ന്യൂഡല്‍ഹി: കെവൈസി, പാന്‍ അപ്‌ഡേറ്റുകള്‍ എന്ന പേരില്‍ വരുന്ന തട്ടിപ്പ് മെസേജുകളില്‍ വീഴരുതെന്ന് പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സിയുടെ മുന്നറിയിപ്പ്. അടുത്തിടെ എച്ച്ഡിഎഫ്‌സി അക്കൗണ്ട് ഉടമകളില്‍ നിരവധിപ്പേര്‍ക്ക് ഇത്തരത്തില്‍ തട്ടിപ്പ് മെസേജുകള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഇടപെടല്‍.

കെവൈസി, പാന്‍ അപ്‌ഡേറ്റുകള്‍ എന്ന പേരിലാണ് മെസേജുകള്‍ ലഭിച്ചത്. കെവൈസി അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന മുന്നറിയിപ്പോടെയായിരുന്നു മെസേജ്. ഇതിനായി https://rb.gy/xaotao0 എന്ന വ്യാജ ലിങ്കും സന്ദേശത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്ന മുന്നറിയിപ്പോടെയാണ് എച്ച്ഡിഎഫ്‌സി ബാങ്ക് രംഗത്തുവന്നത്.

HDFCBK/HDFCBN എന്ന ഒഫീഷ്യല്‍ ഐഡിയോട് കൂടി മാത്രമേ എച്ച്ഡിഎഫ്‌സി ബാങ്ക് സന്ദേശങ്ങള്‍ അയക്കൂ.  hdfcbk.io എന്ന പേരിലാണ് ബാങ്കിന്റെ ലിങ്ക് ആരംഭിക്കുക എന്നും എച്ച്ഡിഎഫ്‌സി ബാങ്ക് മുന്നറിയിപ്പ് ട്വീറ്റില്‍ വ്യക്തമാക്കുന്നു. ബാങ്കിന്റേത് എന്ന പേരില്‍ വരുന്ന അജ്ഞാത ഫോണുകളോട് പ്രതികരിക്കരുതെന്നും വ്യാജ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com