7.60 ശതമാനം പലിശ, എസ്ബിഐയുടെ സ്‌പെഷല്‍ നിക്ഷേപ പദ്ധതി; സമയപരിധി തീരാന്‍ ഇനി ദിവസങ്ങള്‍ മാത്രം 

ആകര്‍ഷണീയമായ പലിശനിരക്ക് ഓഫര്‍ ചെയ്ത് ഫെബ്രുവരി 15നാണ് പദ്ധതി എസ്ബിഐ പ്രഖ്യാപിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: മെച്ചപ്പെട്ട പലിശ ലഭിക്കുന്ന, പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയായ അമൃത് കലാശ് ഡെപ്പോസിറ്റ് സ്‌കീമില്‍ ചേരുന്നതിനുള്ള സമയപരിധി ഈ മാസം 31ന് അവസാനിക്കും. ആകര്‍ഷണീയമായ പലിശനിരക്ക് ഓഫര്‍ ചെയ്ത് ഫെബ്രുവരി 15നാണ് പദ്ധതി എസ്ബിഐ പ്രഖ്യാപിച്ചത്.

മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.60 ശതമാനം വരെ പലിശ ലഭിക്കുന്നതാണ് പദ്ധതി. മറ്റുളളവര്‍ക്ക് 7.10 ശതമാനമാണ് പലിശ. 400 ദിവസമാണ് നിക്ഷേപത്തിന്റെ കാലാവധി. തദ്ദേശീയര്‍ക്കും പ്രവാസികള്‍ക്കും ഒരേ പോലെ ചേരാവുന്നതാണ് ഈ പദ്ധതി.

ബാങ്കിന്റെ ശാഖയില്‍ പോയോ, യോനോ ആപ്പ് വഴിയോ നിക്ഷേപ പദ്ധതിയില്‍ ചേരാവുന്നതാണ്. രണ്ടുവര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപ പദ്ധതിക്ക് ഏഴുശതമാനം പലിശയാണ് എസ്ബിഐ നല്‍കുന്നത്. നേരത്തെ ഇത് 6.75 ശതമാനമായിരുന്നു. റിസര്‍വ് ബാങ്ക് മുഖ്യപലിശ നിരക്ക് തുടര്‍ച്ചയായി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ബാങ്കുകള്‍ നിക്ഷേപനിരക്കിലും മാറ്റം വരുത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com