റെക്കോര്‍ഡ് ഉയരത്തില്‍; വായ്പാനിരക്ക് വര്‍ധിപ്പിച്ച് എസ്ബിഐ 

പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ വായ്പാനിരക്ക് വര്‍ധിപ്പിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ വായ്പാനിരക്ക് വര്‍ധിപ്പിച്ചു. ബെഞ്ച്മാര്‍ക്ക് പ്രൈം ലെന്‍ഡിങ് നിരക്കിലും അടിസ്ഥാന നിരക്കിലും 70 ബേസിക് പോയന്റിന്റെ വര്‍ധനയാണ് വരുത്തിയത്. ഇതോടെ ബെഞ്ച്മാര്‍ക്ക് പ്രൈം ലെന്‍ഡിങ് നിരക്ക് 14.85 ശതമാനമായി. അടിസ്ഥാനനിരക്ക് രണ്ടക്കം കടന്ന് 10.10 ശതമാനമായി ഉയര്‍ന്നു. 

വായ്പാനിരക്ക് പുതുക്കിയതോടെ, ബെഞ്ച്മാര്‍ക്ക് പ്രൈം ലെന്‍ഡിങ് നിരക്ക് 1996 സെപ്റ്റംബര്‍ ആറ് മുതലുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി. അന്ന് 15.50 ശതമാനമായിരുന്നു നിരക്ക്. അതേസമയം എംസിഎല്‍ആര്‍ നിരക്കില്‍ മാറ്റമില്ല. കഴിഞ്ഞ മാസം എംസിഎല്‍ആര്‍ നിരക്കില്‍ 10 ബേസിക് പോയന്റിന്റെ വര്‍ധന വരുത്തിയിരുന്നു. 

അതേസമയം ബെഞ്ച്മാര്‍ക്ക് പ്രൈം ലെന്‍ഡിങ് നിരക്ക് റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ബാങ്കിന്റെ ഇടപാടുകാരില്‍ ഭൂരിഭാഗം പേരും വായ്പയെ ഇബിഎല്‍ആര്‍ ( external benchmark linked rate), എംസിഎല്‍ആര്‍ എന്നിവയുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. നവംബറില്‍ മൊത്തം ഭവനവായ്പയുടെ 74 ശതമാനവും എംബിഎല്‍ആറുമായും എംസിഎല്‍ആറുമായാണ് ബന്ധിപ്പിച്ചിരിക്കുന്നതെന്നാണ് ബാങ്കിന്റെ വിശദീകരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com