കാര്‍ വാങ്ങാന്‍ ആഗ്രഹമുണ്ടോ?, മടിച്ചുനില്‍ക്കേണ്ട!; അടുത്ത മാസം മുതല്‍ കാറുകളുടെ വില ഉയരും, പട്ടിക ഇങ്ങനെ

രാജ്യത്ത് ഏപ്രില്‍ ഒന്നുമുതല്‍ ഒട്ടുമിക്ക കാറുകളുടെയും വില കൂടും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  രാജ്യത്ത് ഏപ്രില്‍ ഒന്നുമുതല്‍ ഒട്ടുമിക്ക കാറുകളുടെയും വില കൂടും. പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടേഴ്‌സ്, മാരുതി സുസുക്കി, ഹോണ്ട എന്നിവ അടുത്ത മാസം ഒന്നുമുതല്‍ വാഹനങ്ങളുടെ വില ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ ഭാരത് സ്റ്റേജ് സിക്‌സ് മലിനീകരണ മാനദണ്ഡത്തിലേക്ക് മാറേണ്ടതുണ്ട്. ഉല്‍പ്പാദനത്തില്‍ ഇതിന് വരുന്ന ചെലവ് അടക്കം കണക്കാക്കിയാണ് കമ്പനികള്‍ കാറുകളുടെ വില ഉയര്‍ത്താന്‍ തീരുമാനിച്ചത്. ഇരുചക്രവാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനും കമ്പനികള്‍ തീരുമാനിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നുമുതല്‍ ഇരുചക്രവാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് പ്രമുഖ കമ്പനിയായ ഹീറോ മോട്ടോകോര്‍പ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

പണപ്പെരുപ്പം, മലിനീകരണ ചട്ടങ്ങള്‍ എന്നിവ കണക്കിലെടുത്ത് വിവിധ മോഡലുകളുടെ വില ഉയര്‍ത്തുമെന്നാണ് മാരുതി സുസുക്കിയുടെ പ്രഖ്യാപനം. എന്നാല്‍ വില വര്‍ധനയുടെ ശതമാന കണക്ക് മാരുതി സുസുക്കി പുറത്തുവിട്ടിട്ടില്ല. ചെലവ് ചുരുക്കാനാണ് പരമാവധി ശ്രമിക്കുന്നത്. എന്നാല്‍ ചെലവിന്റെ ഒരു ഭാഗം ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് മാരുതി സുസുക്കി അറിയിച്ചു. 

ഏപ്രില്‍ ഒന്നുമുതല്‍ വാണിജ്യ വാഹനങ്ങളുടെ വിലയില്‍ അഞ്ചുശതമാനത്തിന്റെ വര്‍ധന വരുത്തുമെന്നാണ് ടാറ്റാ മോട്ടേഴ്‌സിന്റെ പ്രഖ്യാപനം. ഇന്ധന മലിനീകരണ ചട്ടമാണ് വില വര്‍ധിപ്പിക്കാനുള്ള കാരണമായി ടാറ്റാ മോട്ടേഴ്‌സും ചൂണ്ടിക്കാണിക്കുന്നത്. 

കോംപാക്ട് സെഡാന്‍ അമേസിന്റെ വിലയില്‍ അടുത്തമാസം മുതല്‍ 12000 രൂപയുടെ വരെ വര്‍ധന വരുത്തുമെന്നാണ് ഹോണ്ട കാര്‍സ് ഇന്ത്യ അറിയിച്ചത്. വിവിധ മോഡലുകള്‍ക്ക് വിലയില്‍ വ്യത്യാസമുണ്ടാകും. ഉല്‍പ്പാദന ചെലവ് വര്‍ധിച്ചതാണ് വില വര്‍ധിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്ന് കമ്പനി അറിയിച്ചു. കോംപാക്ട് സെഡാന്‍, സെഡാന്‍ സെഗ്്‌മെന്റുകളില്‍ രണ്ടു മോഡലുകളാണ് ഇന്ത്യയില്‍ ഹോണ്ട വിറ്റഴിക്കുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ മോട്ടോര്‍ സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും വിലയില്‍ ഏകദേശം രണ്ടുശതമാനത്തിന്റെ വര്‍ധന വരുത്തുമെന്നാണ് ഹീറോ മോട്ടോകോര്‍പ്പ് അറിയിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com