7.5 ശതമാനം പലിശ, സുകന്യ സമൃദ്ധിയും മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റും തമ്മിലുള്ള വ്യത്യാസം; വിശദാംശങ്ങള്‍ 

കഴിഞ്ഞ ബജറ്റിലാണ് സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ് എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ സമ്പാദ്യ പദ്ധതി പ്രഖ്യാപിച്ചത്
പ്രതീകാത്മക ചിത്രം, ഫോട്ടോ/ എക്സ്പ്രസ്
പ്രതീകാത്മക ചിത്രം, ഫോട്ടോ/ എക്സ്പ്രസ്

ന്യൂഡല്‍ഹി: കഴിഞ്ഞ ബജറ്റിലാണ് സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ് എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ സമ്പാദ്യ പദ്ധതി പ്രഖ്യാപിച്ചത്. ഏപ്രില്‍ ഒന്ന് മുതല്‍ പദ്ധതിയില്‍ ചേരാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഒറ്റ തവണ നിക്ഷേപ പദ്ധതിയാണിത്. രണ്ടുവര്‍ഷത്തേയ്ക്കാണ് നിക്ഷേപം. സ്ത്രീയുടെയോ പെണ്‍കുട്ടിയുടെയോ പേരില്‍ രണ്ടു ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 7.5 ശതമാനമാണ് പലിശനിരക്ക്. ഭാഗികമായി പിന്‍വലിക്കുന്നതിന് അവസരവും ഉണ്ട്.

ബാങ്ക് സ്ഥിര നിക്ഷേപത്തെക്കാള്‍ പലിശനിരക്ക് കൂടുതലാണ് എന്നതാണ് ആകര്‍ഷണീയമായ കാര്യം.ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവ വഴി ഈ പദ്ധതിയില്‍ ചേരാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌പെഷ്യല്‍ ഡ്രൈവിലൂടെ പൊതുമേഖല ബാങ്കുകള്‍ ഈ പദ്ധതിയെ പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അടുത്തിടെ വ്യക്തമാക്കിയിട്ടുണ്ട്. 

സമാനമായ മറ്റൊരു നിക്ഷേപ പദ്ധതിയായ സുകന്യ സമൃദ്ധി യോജനയില്‍ നിന്ന് ഇതിന് ഏറെ വ്യത്യാസമുണ്ട്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, കല്യാണം എന്നിവ ലക്ഷ്യമിട്ടുള്ളതാണ് സുകന്യ സമൃദ്ധി യോജന. എന്നാല്‍ മഹിളാ സമ്മാനില്‍ സ്ത്രീകള്‍ക്കും ചേരാം.

പെണ്‍കുട്ടികള്‍ക്ക് പത്തുവയസാകുന്നത് വരെ മാത്രമേ സുകന്യ സമൃദ്ധി യോജനയില്‍ ചേരാന്‍ സാധിക്കൂ. ഒരു വര്‍ഷം ഒന്നരലക്ഷത്തിലധികം നിക്ഷേപിക്കാന്‍ സാധിക്കില്ല. 7.6 ശതമാനമാണ് പലിശനിരക്ക്. പദ്ധതിയില്‍ ചേര്‍ന്ന് 21 വര്‍ഷം തികയുമ്പോഴോ, കല്യാണമാകുമ്പോഴോ ഇതില്‍ ഏതാണ് ആദ്യം, അപ്പോഴാണ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കുക. 

പഠനവുമായി ബന്ധപ്പെട്ട് പരമാവധി 50 ശതമാനം വരെ പിന്‍വലിക്കാനും ഈ പദ്ധതി വഴി സാധിക്കും. എന്നാല്‍ പെണ്‍കുട്ടിക്ക് 18 വയസാകുകയോ, പത്താം ക്ലാസ് പാസാകുകയോ ഇതില്‍ ഏതാണ് ആദ്യം, അങ്ങനെയെങ്കില്‍ മാത്രമാണ് പണം പകുതി പിന്‍വലിക്കാന്‍ സാധിക്കൂ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com