ജിഎസ്ടി വരുമാനത്തില്‍ റെക്കോര്‍ഡ്; ഏപ്രിലില്‍ പിരിച്ചെടുത്തത് 1.87 ലക്ഷം കോടി രൂപ 

ജിഎസ്ടി വരുമാനത്തില്‍ റെക്കോര്‍ഡ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ജിഎസ്ടി വരുമാനത്തില്‍ റെക്കോര്‍ഡ്. ഏപ്രിലില്‍ 1.87 ലക്ഷം കോടി രൂപയാണ് ജിഎസ്ടിയായി പിരിച്ചെടുത്തത്. 2022 ഏപ്രിലിലെ റെക്കോര്‍ഡാണ് പഴങ്കഥയായത്. ആ മാസം പിരിച്ചെടുത്തതിനേക്കാള്‍ 19,495 കോടി രൂപ കൂടുതലാണ് കഴിഞ്ഞ മാസം വരുമാനമായി ലഭിച്ചത്. 

കഴിഞ്ഞ വര്‍ഷം ഏപ്രിലിനെ അപേക്ഷിച്ച് ജിഎസ്ടി വരുമാനത്തില്‍ 12% വളര്‍ച്ചയാണ് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ 20ന് മാത്രം 68,228  കോടി രൂപ ജിഎസ്ടി വഴി ഖജനാവിലേക്ക് എത്തി. ഒറ്റ ദിവസത്തെ ഏറ്റവും ഉയര്‍ന്ന പിരിച്ചെടുക്കലാണിത്.

ജിഎസ്ടി വരുമാന വളര്‍ച്ചയില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ സിക്കിമാണ് മുന്നില്‍. വളര്‍ച്ചയില്‍ 61 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. പിരിച്ചെടുത്ത തുകയില്‍ മുന്നില്‍ ഗുജറാത്താണ്. 11,721 കോടി രൂപയാണ് ഗുജറാത്തില്‍ നിന്ന് പിരിച്ചെടുത്തത്. ഹരിയാനയാണ് തൊട്ടുപിന്നില്‍. 10,035 കോടി രൂപ

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com