വരുമാനം കുറഞ്ഞു; കോഗ്നിസന്റിലും കൂട്ടപ്പിരിച്ചുവിടല്‍, ഓഫീസുകള്‍ ഒഴിയുന്നു

പ്രമുഖ ടെക് കമ്പനിയായ കോഗ്നിസന്റിലും കൂട്ടപ്പിരിച്ചുവിടല്‍
കോഗ്നിസന്റിന്റെ ചെന്നൈയിലെ ഓഫീസ്, ഫയല്‍ ഫോട്ടോ/ എക്‌സ്പ്രസ്
കോഗ്നിസന്റിന്റെ ചെന്നൈയിലെ ഓഫീസ്, ഫയല്‍ ഫോട്ടോ/ എക്‌സ്പ്രസ്

ന്യൂഡല്‍ഹി: പ്രമുഖ ടെക് കമ്പനിയായ കോഗ്നിസന്റിലും കൂട്ടപ്പിരിച്ചുവിടല്‍. 3500 പേരെ പിരിച്ചുവിടുമെന്ന് കമ്പനി അറിയിച്ചു. കമ്പനിയുടെ തൊഴില്‍ശേഷിയുടെ ഒരു ശതമാനം പേരെയാണ് പറഞ്ഞുവിടുന്നത്. വരുമാനം കുറഞ്ഞതാണ് ഇതിന് കാരണമായി കമ്പനി ചൂണ്ടിക്കാണിച്ചത്. 

നടപ്പുവര്‍ഷം വരുമാനം കുറയുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. ഇതിന് പുറമേ ചെലവ് ചുരുക്കലിന്റെ ഭാഗമായി ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ കമ്പനി പ്രവര്‍ത്തിക്കുന്ന ഓഫീസുകളില്‍ ചിലത് ഒഴിയാനും തീരുമാനിച്ചിട്ടുണ്ട്. 1.1 കോടി ചതുരശ്ര അടി സ്ഥലം വേണ്ടെന്ന് വച്ച് ചെലവുചുരുക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

പ്രവര്‍ത്തനരീതി കുറച്ചുകൂടി ലളിതമാക്കാന്‍ പുതിയ തലമുറ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കമ്പനി. ഓഫീസ് സ്ഥലം പരമാവധി പ്രയോജനപ്പെടുത്തി ഒന്നിലധികം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നവിധമാക്കി ചെലവുചുരുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ചെലവുചുരുക്കുന്നതിന്റെ ഭാഗമായാണ് 3500 ജീവനക്കാരെ പിരിച്ചുവിടുന്നതെന്നും കമ്പനി അറിയിച്ചു. 

നിലവില്‍ കമ്പനിക്ക് 3,51,500 ജീവനക്കാരാണ് ഉള്ളത്. മുന്‍ പാദത്തെ അപേക്ഷിച്ച് ജീവനക്കാരില്‍ 3,800 പേരുടെ കുറവുണ്ട്. എന്നാല്‍ 2022ലെ ആദ്യ പാദത്തെ അപേക്ഷിച്ച് ജീവനക്കാരുടെ എണ്ണത്തില്‍ 11000 പേര്‍ കൂടുതലാണെന്നും കമ്പനി പറയുന്നു. മാര്‍ച്ച് പാദത്തില്‍ 58 കോടി ഡോളറാണ് കമ്പനിയുടെ ലാഭം.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com