മീഷോയിലും കൂട്ടപ്പിരിച്ചുവിടല്‍; 251 പേര്‍ക്ക് 'പണിപോയി'

പ്രമുഖ ഇ-കോമേഴ്‌സ് സ്ഥാപനമായ മീഷോയിലും കൂട്ടപ്പിരിച്ചുവിടല്‍
മീഷോയുടെ ലോഗോ
മീഷോയുടെ ലോഗോ

ന്യൂഡല്‍ഹി: പ്രമുഖ ഇ-കോമേഴ്‌സ് സ്ഥാപനമായ മീഷോയിലും കൂട്ടപ്പിരിച്ചുവിടല്‍. 251 ജീവനക്കാരെ പിരിച്ചുവിട്ടതായി കമ്പനി അറിയിച്ചു. മൊത്തം തൊഴില്‍ശേഷിയുടെ 15 ശതമാനം പേരെയാണ് പിരിച്ചുവിട്ടതെന്നും കമ്പനി വ്യക്തമാക്കി.

ഇ-മെയില്‍ വഴി മീഷോ സ്ഥാപകന്‍ വിദിത് ആത്രേയ ആണ് ജീവനക്കാരെ തീരുമാനം അറിയിച്ചത്. പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക്, നോട്ടീസ് പീരിഡില്‍ ലഭിക്കുന്ന ശമ്പളത്തിന് പുറമേ ഒരു മാസത്തെ ശമ്പളം അധികമായി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തന കാലയളവ് പരിഗണിക്കാതെ പിരിച്ചുവിടുന്ന ജീവനക്കാരെ എംപ്ലോയീസ്് സ്‌റ്റോക്ക് ഓപ്ഷന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തുമെന്നും കമ്പനി വ്യക്തമാക്കി.

സാമ്പത്തികരംഗത്ത് ഉണ്ടായ മാറ്റം കണക്കിലെടുത്താണ് തീരുമാനം. 2020 മുതല്‍ 2022 വരെയുള്ള കാലയളവില്‍ പത്തുമടങ്ങ് വളര്‍ച്ചയാണ് കമ്പനി നേടിയത്. കോവിഡ് കാലത്ത് കൂടുതല്‍ പേര്‍ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളെ ആശ്രയിച്ചത് കൊണ്ടാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. എന്നാല്‍ നിലവില്‍ സ്ഥിതിഗതികളില്‍ മാറ്റം വന്നിരിക്കുകയാണ്. ഇത് മുന്നില്‍ കണ്ടാണ് ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനമെന്നും കമ്പനി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com