ഇനി പാസ് വേഡ് ഇല്ലാതെയും സുരക്ഷിതമായി ലോഗിന്‍ ചെയ്യാം; പുതിയ സംവിധാനവുമായി ഗൂഗിള്‍, പാസ് കീ പരിചയപ്പെടാം 

ഗൂഗിള്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ ഇനി പാസ്‌വേഡ് വേണ്ട
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഗൂഗിള്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ ഇനി പാസ്‌വേഡ് വേണ്ട. പാസ് വേഡില്ലാതെ തന്നെ സുരക്ഷിതമായി ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്ന പാസ് കീ സംവിധാനം ഗൂഗിള്‍ അവതരിപ്പിച്ചു. സമാനതകളില്ലാത്ത ഡിജിറ്റല്‍ കീ ആണ് പാസ് കീ.  ഇത് ഗൂഗിള്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് ക്രമീകരണം. പാസ് വേഡ് ടൈപ്പ് ചെയ്യുകയോ ഓര്‍ത്തിരിക്കുകയോ വേണ്ട എന്നതാണ് ഇതിന്റെ പ്രയോജനം.

എല്ലാ പ്രധാന പ്ലാറ്റ്ഫോമുകളിലും ഗൂഗിള്‍ അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യുന്നതിനായി ഈ പാസ് കീ സേവനം ഉപയോഗപ്പെടുത്താനാവും. പാസ് വേഡുകള്‍, ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ തുടങ്ങിയ വെരിഫിക്കേഷന്‍ മാര്‍ഗങ്ങള്‍ക്കൊപ്പമാണ് ഈ സൗകര്യവും എത്തിച്ചിരിക്കുന്നത്.

ആപ്പുകളിലും വെബ്സൈറ്റുകളിലും ലോഗിന്‍ ചെയ്യുന്നതിനുള്ള പുതിയ സൗകര്യമാണ് പാസ് കീ. ഇത് പാസ് വേഡുകളേക്കാള്‍ സുരക്ഷിതമാണെന്ന് ഗൂഗിള്‍ പറയുന്നു. പാസ് വേഡുകള്‍ക്ക് പകരം ഫിംഗര്‍പ്രിന്റ്, ഫേസ് സ്‌കാന്‍, സ്‌ക്രീന്‍ ലോക്ക് പിന്‍ തുടങ്ങിയവ ഉപയോഗിച്ച് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ പാസ് കീ സംവിധാനത്തിലൂടെ സാധിക്കും. ഫിഷിങ് പോലുള്ള ഓണ്‍ലൈന്‍ ആക്രമണങ്ങളെ ചെറുക്കാന്‍ ഇത് സഹായിക്കുമെന്നും ഒടിപി പോലുള്ള സംവിധാനങ്ങളേക്കാള്‍ സുരക്ഷിതമാണ് ഇവയെന്നും ഗൂഗിള്‍ പറയുന്നു. 

http://g.co/passkey എന്ന ലിങ്ക് ഉപയോഗിച്ചോ ഗൂഗിള്‍ അക്കൗണ്ടിലെ സെക്യൂരിറ്റി എന്ന ഓപ്ഷന്‍ വഴിയോ പാസ്‌കീ തെരഞ്ഞെടുക്കാം. ഏത് ഉപകരണത്തിലാണോ അക്കൗണ്ട് ഉപയോഗിക്കുന്നത് അതില്‍ പാസ് കീ ജനറേറ്റ് ചെയ്യാന്‍ സാധിക്കും. ഓരോ പാസ്‌കീയും അതത് ഉപകരണങ്ങളില്‍ സേവാകും. തുടര്‍ന്ന് അക്കൗണ്ട് സൈന്‍ ഔട്ട് ചെയ്തിട്ടും അതേ ഉപകരണത്തില്‍ ലോഗിന്‍ ചെയ്യാന്‍ പാസ് വേഡിന്റെ ആവശ്യമില്ല. ഫോണ്‍ അണ്‍ലോക് ചെയ്യാന്‍ ഉപയോഗിക്കുന്ന പാറ്റേണ്‍/ നമ്പര്‍ ലോക്ക്, ഫെയ്‌സ്, ഫിംഗര്‍ ഡിറ്റക്ഷന്‍ മതിയാകും.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com