നിങ്ങള്‍ വായ്പ എടുക്കാന്‍ പോകുകയാണോ?; ഈ അഞ്ചു ചാര്‍ജുകള്‍ ശ്രദ്ധിക്കുക!

വ്യക്തിഗത വായ്പ എടുക്കുമ്പോള്‍ ബാങ്കുകള്‍ പ്രോസസിങ് ചാര്‍ജ് ചുമത്താറുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ണത്തിന് ആവശ്യം വരുമ്പോള്‍ എളുപ്പം ലഭിക്കാവുന്ന വഴികളാണ് എല്ലാവരും നോക്കുക. കാര്‍ വായ്പ, ഭവന വായ്പ എന്നിവയില്‍ നിന്ന് വ്യത്യസ്തമായി വ്യക്തിഗത വായ്പയായി ലഭിച്ച തുക ചെലവഴിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഇല്ല. സ്വത്തുക്കളോ മറ്റോ ഈടായി നല്‍കാതെയും ഒരുപാട് രേഖകളുടെ ആവശ്യമില്ലാതെയും എളുപ്പം ലഭിക്കുന്ന വായ്പയായത് കൊണ്ട് ഇത് ഏറെ സൗകര്യപ്രദവുമാണ്. തവണകളായി കൃത്യ സമയത്ത് തന്നെ അടച്ചുതീര്‍ക്കണമെന്ന് മാത്രം. എന്നാല്‍ ഇത്തരത്തിലുള്ള വായ്പകള്‍ക്ക് ബാങ്കുകള്‍ പ്രത്യേക ഫീസ് ചുമത്താറുണ്ട്. ഓരോ ബാങ്കിന് അനുസരിച്ച് ഫീസില്‍ വ്യത്യാസമുണ്ടാകും. ക്രെഡിറ്റ് സ്‌കോറും ഫീസ് ചുമത്തുന്നതിന് അടിസ്ഥാനമാക്കാറുണ്ട്. വ്യക്തിഗത വായ്പകള്‍ക്ക് ബാങ്കുകള്‍ ചുമത്തുന്ന പ്രത്യേക ഫീസുകള്‍ നോക്കാം.

1. വ്യക്തിഗത വായ്പ എടുക്കുമ്പോള്‍ ബാങ്കുകള്‍ പ്രോസസിങ് ചാര്‍ജ് ചുമത്താറുണ്ട്. കുറഞ്ഞതും പരമാവധിയും എന്ന നിലയില്‍ പ്രോസസിങ് ചാര്‍ജ് നിര്‍ണയിക്കുന്നത് അതത് ബാങ്കുകളാണ്. സാധാരണയായി 0. 5 ശതമാനം മുതല്‍ 2.50 ശതമാനം വരെയാണ് പ്രോസസിങ് ചാര്‍ജ് ആയി ഈടാക്കാറ്.

2. വായ്പ അനുവദിക്കുന്നതിന് മുന്‍പ് ഇത് തിരിച്ചടയ്ക്കാനുള്ള ശേഷി ഇടപാടുകാരന് ഉണ്ടോ എന്ന് ബാങ്ക് പരിശോധിക്കാറുണ്ട്. പലപ്പോഴും തേര്‍ഡ് പാര്‍ട്ടി സ്ഥാപനങ്ങളെ പ്രയോജനപ്പെടുത്തിയാണ് ബാങ്കുകള്‍ ഇത് പരിശോധിക്കുന്നത്. ക്രെഡിറ്റ് റിപ്പോര്‍ട്ടുകളും വായ്പ എടുത്ത മുന്‍ചരിത്രങ്ങളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ വായ്പ അനുവദിക്കുന്നത്. ഇത്തരം പരിശോധനയ്ക്കായി ബാങ്കുകള്‍ക്ക് വരുന്ന ചെലവ് വെരിഫിക്കേഷന്‍ ചാര്‍ജ് എന്ന നിലയില്‍ ബാങ്ക് വായ്പ എടുക്കുന്നവരില്‍ നിന്ന് തന്നെ ഈടാക്കാറുണ്ട്.

3.തവണകളായുള്ള വായ്പ തിരിച്ചടവില്‍ മുടക്കം വന്നാല്‍ ബാങ്കുകള്‍ പിഴ ചുമത്താറുണ്ട്. അതിനാല്‍ തവണകളായി വായ്പ അടയ്ക്കുമ്പോള്‍ അക്കൗണ്ടില്‍ ആവശ്യത്തിന് പണം ഉണ്ട് എന്ന് ഉറപ്പാക്കേണ്ടതുണ്ട്. 

4.ജിഎസ്ടി ടാക്‌സ് എന്ന പേരില്‍ വായ്പ എടുത്തയാളില്‍ നിന്ന് ഒരു ചെറിയ ഫീസ് ഈടാക്കാറുണ്ട്. സര്‍വീസ് ചാര്‍ജിന്മേലാണ് ജിഎസ്ടി ചുമത്തുന്നത്. വായ്പ അനുവദിക്കുന്ന സമയത്തോ, വായ്പാ തിരിച്ചടവ് ഘട്ടത്തിലോ ആണോ ഈ നികുതി അടയ്ക്കാന്‍ ബാധ്യസ്ഥരാവുന്നത്.

5.പലിശയാണ് ബാങ്കിന്റെ മുഖ്യ വരുമാന മാര്‍ഗം. അടച്ചുതീര്‍ക്കേണ്ട സമയത്തിന് മുന്‍പ് തന്നെ എടുത്ത വായ്പ മുഴുവനായി അടച്ചുതീര്‍ത്താല്‍ ബാങ്കിന് കാര്യമായ നേട്ടം ഉണ്ടാക്കാന്‍ സാധിക്കില്ല. അപ്രതീക്ഷിതമായി ഒരു വലിയ തുക വന്നുചേരുമ്പോഴോ മറ്റോ ആണ് പലരും ഇത്തരത്തില്‍ വായ്പകള്‍ നേരത്തെ തന്നെ ക്ലോസ് ചെയ്യുന്നത്. ഇത് ബാങ്കുകള്‍ക്ക് നഷ്ടമാണ്. ഈ നഷ്ടം നികത്താന്‍ പ്രീപേയ്‌മെന്റ് പിഴ എന്ന പേരില്‍ പ്രത്യേക ഫീസ് ചുമത്താറുണ്ട്. ഇത് രണ്ടുമുതല്‍ നാലുശതമാനം വരെ ആകാം.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com