സിവിവി നല്‍കാതെ തന്നെ ഓണ്‍ലൈന്‍ ഇടപാട് നടത്താം; സേവനവുമായി റുപേയും 

സിവിവി ഫ്രീ ഓണ്‍ലൈന്‍ ഇടപാട് നടത്താനുള്ള സൗകര്യം ഒരുക്കി പേയ്മെന്റ് നെറ്റ് വര്‍ക്ക് സ്ഥാപനമായ റുപേയും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: സിവിവി ഫ്രീ ഓണ്‍ലൈന്‍ ഇടപാട് നടത്താനുള്ള സൗകര്യം ഒരുക്കി പേയ്മെന്റ് നെറ്റ് വര്‍ക്ക് സ്ഥാപനമായ റുപേയും. ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായി  ഇടപാടുകള്‍ നടത്താന്‍ കഴിയുംവിധമാണ് റുപേ സംവിധാനം ഒരുക്കിയത്. വിസയും സമാനമായ നിലയില്‍ സേവനം നല്‍കുന്നുണ്ട്.

റിസര്‍വ് ബാങ്ക് നടപ്പാക്കിയ ടോക്കണൈസേഷന്‍ മാര്‍ഗനിര്‍ദേശത്തിന്റെ ചുവടുപിടിച്ചാണ് നടപടി. ഉപഭോക്താവിന്റെ സുരക്ഷ ഉറപ്പാക്കാനാണ് റിസര്‍വ് ബാങ്ക് ടോക്കണൈസേഷന്‍ നടപ്പാക്കിയത്.  ഓണ്‍ലൈന്‍ ഇടപാടുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുകയാണ് ടോക്കണൈസേഷന്റെ ലക്ഷ്യം. കാര്‍ഡിന്റെ വിശദാംശങ്ങള്‍ വ്യാപാരികളുമായി പങ്കുവെയ്ക്കാതെ തന്നെ സുരക്ഷിതമായി ഓണ്‍ലൈന്‍ ഇടപാട് നടത്താന്‍ സൗകര്യം ഒരുക്കുന്നതാണ് ടോക്കണൈസേഷന്‍. 

ഒരുതവണ ടോക്കണൈസേഷന്‍ ചെയ്ത് കഴിഞ്ഞാല്‍ വീണ്ടും ഓണ്‍ലൈന്‍ ഇടപാട് നടത്തുമ്പോള്‍ ഒരിക്കല്‍ കൂടി സിവിവി ചോദിയ്ക്കുന്നത് ഒഴിവാക്കാനാണ് റുപേ കാര്‍ഡ് പുതിയ ഫീച്ചര്‍ കൊണ്ടുവന്നത്. കാര്‍ഡ് ആദ്യം ടോക്കണസൈഷേന്‍ ചെയ്യുമ്പോള്‍ ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. അതുകൊണ്ട് പിന്നീടുള്ള ഓണ്‍ലൈന്‍ ഇടപാടുകളില്‍ സിവിവി നല്‍കാതെ തന്നെ സുഗമമായി നടത്താന്‍ കഴിയുന്ന സംവിധാനമാണ് റുപേ ഒരുക്കിയത്. 

കാര്‍ഡിന്റെ പിന്നില്‍ കാണുന്ന മൂന്നക്ക നമ്പര്‍ ആണ് സിവിവി. ടോക്കണൈസേഷന്റെ തുടക്കത്തില്‍ സിവിവി നിര്‍ബന്ധമായി വാങ്ങേണ്ടതുണ്ട്. എന്നാല്‍ തുടര്‍ന്നുള്ള ഇടപാടുകളില്‍ സിവിവി വാങ്ങാതെ തന്നെ വ്യാപാരികള്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയുംവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com