ഒറ്റ കോളില്‍ അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ്, എസ്ബിഐയില്‍ പുതിയ സംവിധാനം; ടോള്‍ ഫ്രീ നമ്പര്‍ അറിയാം 

വീട്ടില്‍ ഇരുന്ന് ഒരു ഫോണ്‍ കോളില്‍ തന്നെ അക്കൗണ്ട് വിവരങ്ങള്‍ അറിയാന്‍ കഴിയുന്ന സംവിധാനം പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ അവതരിപ്പിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: അക്കൗണ്ട് സ്റ്റേറ്റ്‌മെന്റിനായി ഇനി ഇടപാടുകാര്‍ എസ്ബിഐ ശാഖയില്‍ വരേണ്ടതില്ല. വീട്ടില്‍ ഇരുന്ന് ഒരു ഫോണ്‍ കോളില്‍ തന്നെ അക്കൗണ്ട് വിവരങ്ങള്‍ അറിയാന്‍ കഴിയുന്ന സംവിധാനം പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ അവതരിപ്പിച്ചു.

1800 1234 അല്ലെങ്കില്‍ 1800 2100 എന്നി ടോള്‍ ഫ്രീ നമ്പറുകളില്‍ ഒന്നില്‍ വിളിച്ചാല്‍ അക്കൗണ്ട് വിവരങ്ങള്‍ അറിയാന്‍ കഴിയുന്നതാണ് സംവിധാനം. ഈ നമ്പറുകളില്‍ ഒന്നില്‍ വിളിച്ച ശേഷം കീപാഡില്‍ ഒന്നില്‍ അമര്‍ത്തിയാല്‍ ആദ്യം അക്കൗണ്ട് ബാലന്‍സും ഇടപാട് വിശദാംശങ്ങളും ലഭിക്കും. 

അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റിനായി അക്കൗണ്ട് നമ്പറിലെ അവസാന നാലക്കം നല്‍കി കീപാഡിലെ രണ്ട് അമര്‍ത്തണം. തുടര്‍ന്ന് സ്‌റ്റേറ്റ്‌മെന്റ് പിരീഡ് ചോദിക്കും. സ്‌റ്റേറ്റ്‌മെന്റ് പിരീഡ് തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ അക്കൗണ്ട് സ്റ്റേറ്റമെന്റ് ഇ-മെയില്‍ വഴി അക്കൗണ്ട് ഉടമയ്ക്ക് ലഭിക്കുന്നവിധമാണ് എസ്ബിഐയില്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com