ബാങ്കില്‍ കൊടുത്തുമാറ്റാന്‍ പോകുകയാണോ?; കൈയിലുള്ളത് രണ്ടായിരത്തിന്റെ കള്ളനോട്ടാണോ എന്ന് എളുപ്പം തിരിച്ചറിയാം, അറിയേണ്ടതെല്ലാം 

കഴിഞ്ഞദിവസമാണ് 2000 രൂപ നോട്ട് പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കഴിഞ്ഞദിവസമാണ് 2000 രൂപ നോട്ട് പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. നിലവില്‍ നോട്ട് ഉപയോഗിക്കുന്നതിന് തടസ്സമില്ല. എന്നാല്‍ സെപ്റ്റംബര്‍ 30നകം ബാങ്ക് ശാഖകളില്‍ നോട്ട് മാറ്റിയെടുക്കുകയോ നിക്ഷേപിക്കുകയോ ചെയ്യണമെന്നാണ് ജനങ്ങളോടുള്ള റിസര്‍വ് ബാങ്കിന്റെ അഭ്യര്‍ഥന. ചൊവ്വാഴ്ച മുതല്‍ ഇതിനുള്ള ക്രമീകരണം ബാങ്കുകളില്‍ ആരംഭിക്കും.

കൈവശമുള്ള 2000 രൂപ നോട്ട് ബാങ്കില്‍ കൊടുത്ത് മാറുന്നതിനോ നിക്ഷേപിക്കുന്നതിനോ മുന്‍പ് കള്ളനോട്ട് ആണോ എന്ന് കണ്ടെത്താന്‍ വഴിയുണ്ട്. ഒറ്റ നോട്ടത്തില്‍ തന്നെ കള്ളനോട്ടാണോ എന്ന് തിരിച്ചറിയുന്നതിനുള്ള വഴികള്‍ ചുവടെ:

1. നോട്ടിലെ രജിസ്റ്റര്‍ വഴി രണ്ടായിരത്തിന്റെ അക്കം തിരിച്ചറിയാം ( നോട്ടിന്റെ ഇടതുവശത്താണ് ഇത് കാണാന്‍ സാധിക്കുക)

2. ഒളിപ്പിച്ച് വച്ചിരിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള രണ്ടായിരത്തിന്റെ അക്കം കാണാം(നോട്ടിന്റെ ഇടതുവശത്ത് താഴെയാണ് ഇത് കാണുക)

3. ദേവനാഗരി ലിപിയില്‍ 2000 എന്ന് രേഖപ്പെടുത്തിയിരിക്കും, രൂപയുടെ ചിഹ്നവും കാണാം 

4. നടുവില്‍ ഗാന്ധിജിയുടെ ചിത്രം

5. ചെറിയ അക്ഷരത്തില്‍ ഹിന്ദിയില്‍ ഭാരത് എന്നും ഇംഗ്ലീഷില്‍ ഇന്ത്യയെന്നും എഴുതിയിരിക്കും

6. ജനലിന്റെ ആകൃതിയിലുള്ള സുരക്ഷാ പാളിയില്‍ ഭാരത് എന്ന് ഹിന്ദിയിലും ആര്‍ബിഐ എന്ന് ഇംഗ്ലീഷിലും 2000 അക്കത്തിലും രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാം. നോട്ട് തിരിക്കുമ്പോള്‍ പച്ച മുതല്‍ നീല നിറം വരെ തെളിഞ്ഞ് കാണും

7. ഗ്യാരണ്ടി ക്ലോസ്, ആര്‍ബിഐ ഗവര്‍ണറിന്റെ ഒപ്പ്, പ്രോമിസ് ക്ലോസ്, ആര്‍ബിഐ ചിഹ്നം എന്നിവ കാണും

8. 2000ന്റെ ഇലക്ട്രോടൈപ്പ് വാട്ടര്‍മാര്‍ക്ക് 

9. നോട്ടിന്റെ വലതുവശത്ത് അടിയില്‍ നമ്പര്‍ പാനല്‍ ( അക്കങ്ങള്‍ ആരോഹണ ക്രമത്തില്‍ ), പൂജ്യമാണ് തെളിഞ്ഞ് കാണുക, പൂജ്യം വലുതായി വരുന്നത് കാണാം.

10. നോട്ടിന്റെ അടിയില്‍ വലതുവശത്ത് രൂപയുടെ ചിഹ്നവും 2000 അക്കത്തിലും ( പച്ച മുതല്‍ നീല വരെ നിറം മാറുന്ന തരത്തില്‍) 

11. വലതുവശത്ത് അശോക സ്തംഭം

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com