2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുന്നവര്‍ ശ്രദ്ധിക്കുക!; ആദായനികുതി വകുപ്പിന്റെ പിടിയില്‍ വീഴാം

2000 രൂപ നോട്ട് മാറ്റിയെടുക്കാനും നിക്ഷേപിക്കാനും നാളെ മുതല്‍ ബാങ്കുകളില്‍ ക്രമീകരണം ഒരുക്കുമെങ്കിലും കൈവശം വലിയ തോതില്‍ 2000 രൂപ നോട്ടുകള്‍ ഉള്ളവര്‍ ശ്രദ്ധിക്കണമെന്ന് വിദഗ്ധര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: 2000 രൂപ നോട്ട് മാറ്റിയെടുക്കാനും നിക്ഷേപിക്കാനും നാളെ മുതല്‍ ബാങ്കുകളില്‍ ക്രമീകരണം ഒരുക്കുമെങ്കിലും കൈവശം വലിയ തോതില്‍ 2000 രൂപ നോട്ടുകള്‍ ഉള്ളവര്‍ ശ്രദ്ധിക്കണമെന്ന് വിദഗ്ധര്‍. ബാങ്കില്‍ 2000 രൂപ നോട്ട് വലിയ തോതില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നവരുടെ കൈവശം ഉറവിടം വെളിപ്പെടുത്തുന്ന കൃത്യമായ രേഖകള്‍ ഉണ്ടായിരിക്കണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അല്ലാത്ത പക്ഷം ഇടപാടുകളില്‍ ക്രമക്കേട് നടന്നു എന്ന് കാണിച്ച് ആദായനികുതി വകുപ്പിന്റെ നടപടി നേരിടേണ്ടതായി വരുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ വെളിപ്പെടുത്തുന്ന വരുമാനവും സാമ്പത്തിക ഇടപാട് രേഖകളും തമ്മില്‍ ആദായനികുതി വകുപ്പ് ഒത്തുനോക്കാറുണ്ട്. കണക്കില്‍ ഏതെങ്കിലും തരത്തില്‍ പൊരുത്തക്കേടുകള്‍ കണ്ടാല്‍ ആദായനികുതി വകുപ്പ് നടപടി സ്വീകരിക്കുന്നതാണ് രീതി. ആദ്യം ഇതുമായി ബന്ധപ്പെട്ട് ഇടപാടുകാരന് നോട്ടീസ് നല്‍കും. തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കില്‍  ശക്തമായ നടപടിയുമായി മുന്നോട്ടുപോകുന്നതാണ് ആദായനികുതി വകുപ്പിന്റെ രീതി.

2000 രൂപ പിന്‍വലിച്ച പശ്ചാത്തലത്തില്‍ വലിയ തോതില്‍ അക്കൗണ്ടില്‍ നിക്ഷേപം നടത്തിയാല്‍ ആദായനികുതി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുമെന്ന് ഉറപ്പാണെന്ന് വിദഗ്ധര്‍ പറയുന്നു.റിട്ടേണിലെ വരുമാനവുമായി ഇത് ഒത്തുപോയില്ലെങ്കില്‍ ആദായനികുതി വകുപ്പിന്റെ നടപടി നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com