ഗൂഗിള്‍ ദശലക്ഷക്കണക്കിന് അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുന്നു; നിങ്ങളുടെ ജിമെയില്‍ എങ്ങനെ സുരക്ഷിതമാക്കാം? 

ജിമെയില്‍ അക്കൗണ്ടുകള്‍ ഡിലീറ്റ് ആകാതിരിക്കാനും ആക്ടീവ് ആയി നിലനിര്‍ത്താന്‍ എളുപ്പമാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഈ വര്‍ഷം മേയില്‍ ഗൂഗിള്‍ അക്കൗണ്ടുകളുടെ ഇനാക്ടിവിറ്റി പോളിസിയില്‍ മാറ്റം വരുത്തിയയായി അറിയിച്ചിരുന്നു. രണ്ട് വര്‍ഷമായി നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടുകള്‍ തുറന്നിട്ടില്ലെങ്കില്‍ അല്ലെങ്കില്‍ ഉപയോഗപ്പെടുത്തിയിട്ടില്ലെങ്കില്‍ അടുത്തമാസം ഇത്തരം അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യപ്പെടും. ഇങ്ങനെ  ദശലക്ഷക്കണക്കിന് ജിമെയില്‍ അക്കൗണ്ടുകളാണ് ഇല്ലാതാകുന്നത്. ജിമെയില്‍, ഡോക്‌സ്, ഡ്രൈവ്, മീറ്റ്, കലണ്ടര്‍, ഗൂഗിള്‍ ഫോട്ടോസ് എന്നീ സേവനങ്ങളും നിലയ്ക്കും. 

രണ്ട് വര്‍ഷമായി ആക്‌സസ് ചെയ്യാത്ത സ്വകാര്യ ഗൂഗിള്‍ അക്കൗണ്ടുകളാണ് ഡിലീറ്റ് ചെയ്യുക. ഓര്‍ഗനൈസേഷനുകളുമായോ സ്‌കൂളുകളുമായോ ബിസിനസ്സുകളുമായോ ബന്ധപ്പെട്ട അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യില്ലെന്നും ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായിട്ടാണ് ഇത്തരത്തില്‍ അക്കൗണ്ടുകള്‍ ഒഴിവാക്കുന്നത്. മറന്നുപോയതോ ശ്രദ്ധിക്കാത്തതോ ആയ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ കുറയ്‌ക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്താണ് ഗൂഗിള്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നത്. 

ഗൂഗിള്‍ പറയുന്നതനുസരിച്ച് പഴയ പാസ്‌വേഡുകളുമായി കണക്റ്റ് ചെയ്തിരിക്കുന്നതും സുരക്ഷാ തകരാറുകളുള്ളതും ടുഫാക്ടര്‍ ഓതന്റിക്കേഷന്‍ ഇല്ലാത്തതുമെല്ലാം അക്കൗണ്ടുകളുടെ സുരക്ഷയെ കാര്യമായി ബാധിക്കും. ഇത്തരത്തിലുള്ളതും ഉപയോഗിക്കാത്തതുമായ ജിമെയില്‍ അക്കൗണ്ടുകള്‍ ഒഴിവാക്കുകയാണ് ഈ സുരക്ഷാ പ്രശ്‌നം ഒഴിവാക്കാനുള്ള മാര്‍ഗം. 

ജിമെയില്‍ അക്കൗണ്ടുകള്‍ ഡിലീറ്റ് ആകാതിരിക്കാനും ആക്ടീവ് ആയി നിലനിര്‍ത്താന്‍ എളുപ്പമാണ്. രണ്ട് വര്‍ഷത്തിലൊരിക്കലെങ്കിലും സൈന്‍ ഇന്‍ ചെയ്യുക, ഇമെയിലുകള്‍ വായിക്കുകയോ അയയ്ക്കുകയോ ചെയ്യുക, ഗൂഗിള്‍ ഡ്രൈവ് ഉപയോഗിക്കുക, യൂട്യൂബ് വീഡിയോകള്‍ കാണുക, ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക, സെര്‍ച്ചുകള്‍ നടത്തുക, തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ക്കായി സൈന്‍ ഇന്‍ ചെയ്യുന എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

ഗൂഗിള്‍ വണ്‍, വാര്‍ത്താ പ്രസിദ്ധീകരണങ്ങള്‍, ആപ്പുകള്‍ പോലെയുള്ളവ ഗൂഗിള്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള, ആക്ടീവ് സബ്‌സ്‌ക്രിപ്ഷനുകളുള്ള ഉപയോക്താക്കള്‍ അക്കൗണ്ട് നഷ്ടപ്പെടുന്നതിനെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. ഈ സബ്‌സ്‌ക്രിപ്ഷനുകളുമായി ലിങ്ക് ചെയ്ത നിലവിലുള്ള അക്കൗണ്ട് ആക്റ്റിവിറ്റി പരിഗണിച്ച് ഡിലീറ്റ് ചെയ്യുന്നതില്‍ നിന്നും ഇത്തരം അക്കൗണ്ടുകളെ ഒഴിവാക്കും. ഇത് സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് കമ്പനി മുന്നറിയിപ്പ് സന്ദേശങ്ങളും അയക്കുന്നുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com