ഇഷ്ടത്തിന് അനുസരിച്ച് യൂട്യൂബ് വീഡിയോകള്‍ കാണാം; പുതിയ ഫീച്ചറുമായി ഗൂഗിള്‍ ബാര്‍ഡ് 

പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ വികസിപ്പിച്ച ഒരു ഭാഷാ മോഡലായ ബാര്‍ഡ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു
I​ഗൂ​ഗിൾ: ഫയൽ/എപി
I​ഗൂ​ഗിൾ: ഫയൽ/എപി

ന്യൂഡല്‍ഹി: പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ വികസിപ്പിച്ച ഭാഷാ മോഡലായ ബാര്‍ഡ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ഉപയോക്താക്കളുടെ ആവശ്യാനുസരണം യൂട്യൂബിലെ വിവരങ്ങള്‍ ശേഖരിച്ച് നല്‍കുന്ന ഫീച്ചറാണ് അവതരിപ്പിച്ചത്. യൂട്യൂബ് വീഡിയോ ഉള്ളടക്കം മനസിലാക്കി ഉപയോക്താവിന് അനുയോജ്യമായ വിധത്തില്‍ വിവരങ്ങള്‍ ശേഖരിച്ച് നല്‍കുന്ന തരത്തിലാണ് ഈ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്.

ഗവേഷണ പ്രവര്‍ത്തനങ്ങള്‍, ഭക്ഷണ പാചകക്കുറിപ്പുകള്‍ കണ്ടെത്തല്‍ തുടങ്ങിയവയ്ക്ക് ഈ ഫീച്ചര്‍ പ്രയോജനം ചെയ്യും. കൂടാതെ ഉപയോക്താവിന് സമയമില്ലെങ്കില്‍ ദൈര്‍ഘ്യമേറിയ യൂട്യൂബ് വീഡിയോകളുടെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി സംക്ഷിപ്ത രൂപം തയ്യാറാക്കി നല്‍കുന്നതും ഈ ഫീച്ചറിന്റെ പ്രത്യേകതയാണ്. ഉപയോക്താവിന് ആവശ്യമുള്ള കാര്യങ്ങളുടെ വിവരങ്ങള്‍ മാത്രം ശേഖരിക്കുന്നതിനാല്‍ ഉപയോക്താവിന് ഏറെ പ്രയോജനം ചെയ്യും.

വീഡിയോ ഉള്ളടക്കം മനസിലാക്കാനുള്ള കഴിവ് ബാര്‍ഡിന് സെപ്റ്റംബറില്‍ തന്നെ ലഭിച്ചിരുന്നു. എന്നാല്‍ ഈ ഫീച്ചര്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കുന്നത് ഇപ്പോഴാണ്. വീഡിയോ ഉള്ളടക്കം മനസിലാക്കാനും സന്ദര്‍ഭോചിതമായി മറുപടി നല്‍കാനും കഴിയുന്ന തരത്തിലാണ് ഫീച്ചര്‍ വികസിപ്പിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com