'68 മാസത്തില്‍ നിക്ഷേപം ഇരട്ടി'; ഐസിഎല്‍ ഫിന്‍കോര്‍പ് സെക്യൂര്‍ഡ് NCD പബ്ലിക് ഇഷ്യൂ ഇന്നുമുതല്‍ 

പ്രമുഖ ധനകാര്യ സ്ഥാപനമായ ഐസിഎല്‍ ഫിന്‍കോര്‍പ് Acuite BBB-STABLE റേറ്റിംഗുള്ള സെക്യൂര്‍ഡ് റെഡീമബിള്‍ എന്‍സിഡികള്‍ പ്രഖ്യാപിച്ചു
1000 രൂപ മുഖവിലയുള്ള ഇഷ്യൂ ഡിസംബര്‍ ഒന്നുവരെ
1000 രൂപ മുഖവിലയുള്ള ഇഷ്യൂ ഡിസംബര്‍ ഒന്നുവരെ

തൃശൂര്‍:  പ്രമുഖ ധനകാര്യ സ്ഥാപനമായ ഐസിഎല്‍ ഫിന്‍കോര്‍പ് Acuite BBB-STABLE റേറ്റിംഗുള്ള സെക്യൂര്‍ഡ് റെഡീമബിള്‍ എന്‍സിഡികള്‍ പ്രഖ്യാപിച്ചു. നവംബര്‍ 28 മുതല്‍ സബ്‌സ്‌ക്രിപ്ഷനുകള്‍ ആരംഭിക്കുന്നതാണ്. നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ ആദായ നിരക്കും ഫ്‌ളക്‌സിബിള്‍ കാലാവധിയും ഉറഷാക്കുന്ന സുരക്ഷിതമായ സേവനമാണ് മുന്നോട്ടുവെയ്ക്കുന്നതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

എല്ലാത്തരം നിക്ഷേപകര്‍ക്കും പങ്കെടുക്കാനാവുന്ന രീതിയിലാണ് ഇഷ്യൂ. 1000 രൂപ മുഖവിലയുള്ള ഇഷ്യൂ ഡിസംബര്‍ ഒന്നുവരെ ലഭ്യമാണ്. ഏറ്റവും മിനിമം ആപ്ലിക്കേഷന്‍ തുക 10,000 രൂപയാണ്. 68 മാസം കാലാവധിയുള്ള നിക്ഷേപത്തിന് 13.73 ശതമാനമാണ് പലിശ. 60 മാസത്തേക്ക് 12.50%, 36 മാസത്തേക്ക് 12.00%, 24 മാസത്തേക്ക് 11.50%, 13 മാസത്തേക്ക്11.00% എന്നിങ്ങനെയാണ് ഓരോ കാലയളവിലെയും ഉയര്‍ന്ന പലിശ നിരക്ക്. 10 ഓപ്ഷനുകളെ കുറിച്ചും കൂടുതല്‍ അറിയുവാനും ഇഷ്യൂ ഘടന മനസ്സിലാക്കൂന്നതിനും നിക്ഷേപകര്‍ക്ക് www.iclfincorp.com ല്‍ നിന്ന് ഇഷ്യൂ പ്രോസ്‌പെക്ടസ് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ ഫോറം ഇതേ വെബ്‌സൈറ്റില്‍ ലഭിക്കുന്നതായിരിക്കും. കൂടാതെ നിക്ഷേപകര്‍ക്ക് അടുത്തുള്ള 22ഫിന്‍കോര്‍പ് ബ്രാഞ്ച് സന്ദര്‍ശിക്കുകയോ 1800 31 333 53, +91 85890 01187, +91 85890 20137, 85890 20186 എന്നി നമ്പറുകളില്‍ വിളിക്കുകയോ ചെയ്യാവുന്നതാണ്.

ഈ ഇഷ്യൂവിലൂടെ സമാഹരിക്കുന്ന പണം ഗോള്‍ഡ് ലോണ്‍ സേവനം കൂടുതല്‍ ശാക്തീകരിക്കുവാനും ഏറ്റവും നൂതനമായ സാമ്പത്തിക സേവനങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുവാനും ഉപയോഗിക്കുവാനാണ്
കമ്പനി ലക്ഷ്യമിടുന്നത്. മൂന്ന് പതിറ്റാണ്ടിലേറെയായി 250+ ബ്രാഞ്ചുകളിലായി പ്രവര്‍ത്തിക്കുന്ന ,ഐസിഎല്‍ ഫിന്‍കോര്‍പിന് കേരളത്തിനു പുറമെ തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന, ഒഡീഷ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ശക്തമായ സാന്നിധ്യമുണ്ട്. കൂടാതെ തമിഴ് നാട്ടില്‍ 92 വര്‍ഷത്തിലേറെ സേവനമുള്ള BSE -ലിസ്റ്റഡ് NBFC യായ സേലം ഈറോഡ് ഇന്‍വെസ്റ്റ് മെന്റ്സിനെ ICL ഫിന്‍കോര്‍പ് ഏറ്റെടുത്തിരുന്നു. സിഎംഡി അഡ്വ. കെ ജി അനില്‍കുമാറാണ് ധനകാര്യസ്ഥാപനത്തെ നയിക്കുന്നത്.

ഗോള്‍ഡ് ലോണ്‍, ഹയര്‍ പര്‍ച്ചേസ് ലോണ്‍, ഇന്‍വെസ്റ്റ്‌മെന്റ്‌സ്,ബിസിനസ്സ് ലോണ്‍, തുടങ്ങിയ വിവിധ ധനകാര്യ സേവനങ്ങള്‍ ICL ഫിന്‍കോര്‍പ് ലഭ്യമാക്കുന്നു. കൂടാതെ, ട്രാവല്‍ & ടൂറിസം, ഫാഷന്‍, ഹെല്‍ത്ത് ഡയഗ്‌നോസ്റ്റിക്സ്, ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ തുടങ്ങിയ മറ്റ് മേഖലകളിലും ഗ്രൂപ്പിന് സാന്നിധ്യമുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com